| Saturday, 3rd July 2021, 10:12 pm

ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ പുനരാരംഭിക്കുന്നു; ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐ.

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ബി.സി.സി.ഐയാണ് ഇക്കാര്യം അറിയിച്ചത്.

2021 സെപ്റ്റംബര്‍ 21 ന് തുടങ്ങുന്ന സീനിയര്‍ വനിതാ ഏകദിന ലീഗോട് കൂടിയാണ് പുതിയ ആഭ്യന്തര സീസണ്‍ ആരംഭിക്കുക. തുടര്‍ന്ന് സീനിയര്‍ വനിതാ ഏകദിന ചലഞ്ചര്‍ ട്രോഫി ഒക്ടോബര്‍ 27 മുതല്‍ നടക്കും.

ഒക്ടോബര്‍ 20 ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കും. നവംബര്‍ 12 നാണ് മുഷ്താഖ് അലി ട്രോഫി ഫൈനല്‍.

കഴിഞ്ഞ സീസണില്‍ റദ്ദാക്കിയ രഞ്ജി ട്രോഫി ഈ സീസണില്‍ 2021 നവംബര്‍ 16 മുതല്‍ 2022 ഫെബ്രുവരി 19 വരെ നടക്കും.

വിജയ് ഹസാരെ ട്രോഫി 2022 ഫെബ്രുവരി 23 മുതല്‍ 2022 മാര്‍ച്ച് 26 വരെ നടക്കും.

പുരുഷന്മാരുടെയും വനിതകളുടെയും വിഭാഗങ്ങളില്‍ വിവിധ പ്രായത്തിലുള്ള 2127 ആഭ്യന്തര ഗെയിമുകള്‍ ഈ സീസണില്‍ നടത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BCCI Domestic Season 2021-2022

We use cookies to give you the best possible experience. Learn more