| Saturday, 26th October 2013, 2:55 pm

ഐ.പി.എല്ലില്‍ നിന്ന് പൂനെയെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] മുംബൈ: ഐ.പി.എല്ലില്‍ നിന്ന് പൂനെ വാരിയേഴ്‌സിനെ പുറത്താക്കി. ചെന്നെയില്‍ ചേര്‍ന്ന ബി.സി.സി.ഐപ്രവര്‍ത്തക യോഗത്തിലാണ് തീരുമാനം എടുത്തത്.

സഹാറ ഗ്രൂപ്പ് ഫ്രാഞ്ചൈസി തുക നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെത്തുടര്‍ന്നാണ് പൂനെയെപുറത്താക്കിയത്.

ഫ്രാഞ്ചൈസി തുക ബി.സി.സി.ഐ.ക്ക് നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ മെയ് മാസം നടന്ന ഏഴാം സീസണില്‍ നിന്ന് പൂനെ വാരിയേഴ്‌സ് പിന്‍വാങ്ങിയിരുന്നു.

പൂനെ ടീം നേടാനായി പത്ത് വര്‍ഷത്തേക്ക് സഹാറ ഗ്രൂപ്പ് ചിലവിട്ടത് 1702 കോടി രൂപയായിരുന്നു. 94 മത്സരങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്രയും തുക ചിലവിട്ടത്. എന്നാല്‍ മത്സരങ്ങള്‍ പിന്നീട് 74 ആയി കുറച്ചിരുന്നു. ഇതിനാലായിരുന്നു അന്ന് ടീം മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

ബി.സി.ഐ യുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു സഹാറ ഐ.പി.എല്ലില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ സീസണില്‍ എട്ട് പോയിന്റോടെ എട്ടാം സ്ഥാനത്തായിരുന്നു പൂനെ. 16 കളികള്‍ ഉണ്ടായിരുന്നതില്‍ നാല് വിജയമാണ് യുവരാജ് നയിച്ചിരുന്ന ടീം സ്വന്തമാക്കിയിരുന്നത്.

ആദ്യം കൊച്ചി ടസ്‌കേഴ്‌സും ഇപ്പോള്‍ പൂനെ വാരിയേഴ്‌സും പുറത്തായതോടെ ഐ.പി.ല്‍ ടീമുകളുടെ എണ്ണം ഏഴായി ചുരുങ്ങുകയും ചെയ്തു.

ഡിസംബറില്‍ നടക്കുന്ന  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെയും സച്ചിന്റെ വിടവാങ്ങല്‍ സംബന്ധിച്ച തീരുമാനങ്ങളും ഇന്ന് ബി.സി.സി.ഐ യോഗം തീരുമാനിക്കും.

ശ്രീനിവാസന്‍ വീണ്ടും ബി.സി.സി.ഐ പ്രസിഡണ്ട് ആയതിന് ശേഷം ആദ്യം നടക്കുന്ന പ്രവര്‍ത്തക സമിതി യോഗമാണിത്.

Latest Stories

We use cookies to give you the best possible experience. Learn more