| Wednesday, 19th August 2020, 5:23 pm

നീല ജഴ്‌സിയില്‍ ധോണി തിരിച്ചെത്തുമോ?; വിരമിക്കല്‍ മത്സരം സംഘടിപ്പിക്കാന്‍ ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് വിരമിക്കല്‍ മത്സരം സംഘടിപ്പിക്കാന്‍ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഐ.പി.എല്ലിന് ശേഷമായിരിക്കും മാച്ച് സംഘടിപ്പിക്കുക.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. ധോണിയുമായി ഇതേക്കുറിച്ച് സംസാരിക്കുമെന്നും ഐ.പി.എല്ലിനിടയില്‍ ഇതില്‍ സ്ഥിരീകരണം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുതിര്‍ന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

‘നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സജീവമായിട്ടില്ല. ഐ.പി.എല്ലിന് ശേഷം ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് നമുക്ക് നോക്കാം. കാരണം രാജ്യത്തിനായി അതുല്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ധോണി’

ധോണിയുമായി ഇക്കാര്യം സംസാരിക്കേണ്ടതുണ്ടെന്നും മത്സരവേദിയെക്കുറിച്ചെല്ലാം ഇതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ഹമായ വിടവാങ്ങല്‍ ചടങ്ങ് നല്‍കേണ്ടതുണ്ടെന്നും അതിന് ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ധോണി വിരമിച്ചതിന് പിന്നാലെ അവസാനമത്സരം കളിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ആഗസ്റ്റ് 15 നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്. അതേസമയം ഐ.പി.എല്ലില്‍ തുടരും.

2019 ഏകദിന ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M.S Dhoni Cricket

We use cookies to give you the best possible experience. Learn more