Advertisement
me too
ബി.സി.സി.ഐ. സി.ഇ.ഒ രാഹുല്‍ ജോഹ്‌രിക്കെതിരെ മി ടൂവുമായി മാധ്യമപ്രര്‍ത്തക; ജോഹ്‌രി അയച്ച മോശം സന്ദേശങ്ങള്‍ പുറത്തുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 13, 08:26 am
Saturday, 13th October 2018, 1:56 pm

ന്യുദല്‍ഹി: ക്രിക്കറ്റ് ഭരണസമിതിയെ ഞെട്ടിച്ച് ബി.സി.സി.ഐ. സി.ഇ.ഒക്കെതിരെ ലൈംഗിക ആരോപണം. ബി.സി.സി.ഐ. സി.ഇ.ഒ രാഹുല്‍ ജോഹ്‌രിക്കെതിരെയാണ് മി ടൂ വെളിപ്പെടുത്തല്‍ ഉയര്‍ന്നിരിക്കുന്നത്.

വനിതാ മാധ്യമപ്രര്‍ത്തകയാണ് ആരേപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലി സംബന്ധമായി ജോഹ്‌രിയെ സമീപിച്ചതിന് പിന്നാലെ തന്നോട് മോശമായി പെരുമാറിയെന്നാണ് പേരുവെളിപ്പെടുത്താതെയുള്ള മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം.

രാഹുല്‍ ജോഹ്‌രി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം യുവതി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ആരോപണത്തെക്കുറിച്ച് രാഹുല്‍ജോഹ്‌രി പ്രതികരിച്ചിട്ടില്ല.


അതേസമയം, ലൈംഗികാരോപണം ഉന്നയിച്ച സിനിമാ നിര്‍മാതാവ് വിന്റ നന്ദയ്‌ക്കെതിരെ നടന്‍ അലോക് നാഥ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. അലോക്‌നാഥിനെ മനപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

മീടൂ ക്യാംപെയിനിന്റെ പശ്ചാത്തലത്തില്‍ മാധ്യമസ്ഥാപനങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ദല്‍ഹിയില്‍ പ്രതിഷേധസമരം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് പാര്‍ലമെന്റ് സ്ട്രീറ്റിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ മി ടൂ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയിരുന്നു. തന്റെ ഗുരുതുല്യന്‍ കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ അപമാനിച്ചുവെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ബ്ലോഗിലൂടെയാണ് യുവതി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തുടര്‍ന്ന് സമാന ആരോപണങ്ങള്‍ ഉന്നയിച്ചും യുവതിക്ക് പിന്തുണയുമായും കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.