ഐ.പി.എല്‍ ഒത്തുകളി: അജിത് ചണ്ഡിലക്ക് ആജീവനാന്ത വിലക്ക്
Daily News
ഐ.പി.എല്‍ ഒത്തുകളി: അജിത് ചണ്ഡിലക്ക് ആജീവനാന്ത വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th January 2016, 4:11 pm

chandila

ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചണ്ഡിലയെ ബി.സി.സി.ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സമിതിയാണ് നടപടിയെടുത്തത്. ഒത്തുകളിച്ചതിന് മുംബൈ താരം ഹികെന്‍ ഷായെ അഞ്ച് വര്‍ഷത്തേക്കും ബി.സി.സി.ഐ വിലക്കിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പം 2013ലാണ് ചണ്ഡിലയെ രാജസ്ഥാന്‍ പോലീസ് പിടികൂടിയിരുന്നത്. തുടര്‍ന്ന് ശ്രീശാന്തിനെയും ചവാനെയും ബി.സി.സി.ഐ ആജീവനാന്തം വിലക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ ശ്രീശാന്തിനെ ദല്‍ഹി പാട്യാല ഹൗസ് കോടതി വെറുതെ വിട്ടിരുന്നു.

മുംബൈ രഞ്ജി ടീമിലെ സഹതാരത്തെ ഒത്തു കളിക്കാന്‍ പ്രേരിപ്പിച്ചതിനാണ് ഹികെന്‍ ഷായെ വിലക്കിയത്.

കേസില്‍ ആരോപണ വിധേയനായ പാക് അംപയര്‍ അസദ് റൗഫ് വിചാരണയ്ക്കായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 12നേക്ക നീട്ടിവെച്ചു. അന്വേഷണം നീതിയുക്തമല്ലെന്നും പുതിയ ഉദ്യോഗസ്ഥനെ വെച്ച് അന്വേഷണം നടത്തണമെന്നും റൗഫ് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു.