| Friday, 21st December 2018, 11:41 pm

ഇനി പോരാട്ടം ന്യൂസീലന്‍ഡിനോട്; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ സീനിയര്‍ താരം മിതാലി രാജും ടി20യില്‍ ഓള്‍റൗണ്ടര്‍ ഹര്‍മന്‍പ്രീത് കൗറും നയിക്കും. പുതിയ പരിശീലകന്‍ ഡബ്ലു വി രാമന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ പരമ്പരയാണിത്. ടി20 ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്.

കഴിഞ്ഞ ദിവസം മുന്‍ ഓപണിംങ് ബാറ്റ്സ്മാന്‍ ഡബ്ല്യു.വി രാമനെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി തെരഞ്ഞെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ കീഴിലായിരിക്കും ടീം ഇന്ത്യ ഇറങ്ങുക.

ഗാരി ക്രിസ്റ്റനും വെങ്കിടേഷ് പ്രസാദും അടക്കമുള്ളവരുടെ പട്ടികയില്‍ നിന്നാണ് രാമനെ പരിശീലകനായി തെരഞ്ഞെടുത്തത്.

ഡബ്ല്യു.വി രാമന്‍, വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ട്രന്റ് ജോണ്‍സ്റ്റണ്‍, ദിമിത്ര് മസ്‌കരേനാസ്, ബ്രാഡ് ഹോഗ്, കല്‍പ്പന വെങ്കടാചര്‍ എന്നിവരുടെ പട്ടികയില്‍ നിന്നാണ് പരിശീലകനെ ഭരണ സമിതി തെരഞ്ഞെടുക്കുന്നത്. പരിശീലന മേഖലയിലെ അനുഭവപരിചയമാണ് ഡബ്ല്യു.വി രാമനെ തുണച്ചത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംങ് പരിശീലകനാണ് രാമന്‍.

ഏകദിന ടീം

Mithali Raj (Captain), Harmanpreet Kaur (vice-captain), Smriti Mandhana, Jemimah Rodrigues, Punam Raut, Deepti Sharma, D Hemalatha, Taniya Bhatia (wicket-keeper), Mona Meshram, Ekta Bisht, Poonam Yadav, Rajeshwari Gayakwad, Jhulan Goswami, Mansi Joshi, Shikha Pandey

ടി20 ടീം

Harmanpreet Kaur (Captain), Smriti Mandhana (vice-captain), Mithali Raj, Deepti Sharma, Jemimah Rodrigues, Anuja Patil, D Hemalatha, Mansi Joshi, Shikha Pandey, Taniya Bhatia (wicket-keeper), Poonam Yadav, Ekta Bisht, Radha Yadav, Arundhati Reddy, Priya Punia

Latest Stories

We use cookies to give you the best possible experience. Learn more