ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് സീനിയര്‍ താരങ്ങളുടെ പുതുക്കിയ വേതന വ്യവസ്ഥ ബിസിസിഐ പ്രഖ്യാപിച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി എ പ്ലസ്, എ, ബി, സി എന്നീ ഗ്രേഡുകളിലാണ് കളിക്കാരുടെ വേതന വ്യവസ്ഥ തരംതിരിച്ചിരിക്കുന്നത്. എപ്ലസ് വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് 7 കോടി രൂപ ലഭിക്കുമ്പോള്‍ ഗ്രേഡ് എ വിഭാഗത്തിലുള്ള താരങ്ങള്‍ക്ക് 5 കോടി രൂപ ലഭിക്കും. ബി, സി ഗ്രേഡ് കളിക്കാര്‍ക്ക് യഥാക്രമം 3, 1 കോടി രൂപയാണ് ലഭിക്കുക.
മുന്‍ നായകന്‍ എം.എസ് ധോണിയ്ക്ക് എപ്ലസ് ഗ്രേഡില്‍ ഇടം കണ്ടെത്താനായില്ല. അതേസമയം മുഹമ്മദ് ഷമ്മിയെ ഒരു ഗ്രേഡിലും ഉള്‍പ്പെടുത്താത്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രവശ്യം കരാറിന് പുറത്തായ സുരേഷ് റെയ്ന ഇത്തവണ ബി.സി.സി.ഐ കരാറിലേക്ക് തിരിച്ചെത്തി. മലയാളി താരം കരുണ്‍ നായരും ബിസിസിഐ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എ പ്ലസ് ഗ്രേഡില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍
വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ഭുംറ
എ ഗ്രേഡ്
രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജയ്ക്യ രഹാന, എംഎസ് ധോണി, വൃദ്ധിമാന്‍ സാഹ
ബി ഗ്രേഡ്
കെഎല്‍ രാഹുല്‍, ഉമേശ് യാദവ്, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, ദിനേഷ് കാര്‍ത്തിക്
സി ഗ്രേഡ്
കേദര്‍ ജാദവ്, മനീഷ് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കരുണ്‍ നായര്‍, സുരേഷ റെയ്ന, പാര്‍ത്ഥീവ് പട്ടേല്‍, ജയന്ത് യാദവ്