വളരെ ആവേശകരമായ ഒരു ഐ.പി.എല്‍ സീസണാണ് കഴിഞ്ഞ ദിവസം പര്യവസാനിച്ചത്. കളി മികവ് കൊണ്ടും മത്സരഫലങ്ങള്‍ കൊണ്ടും ഒരുപാട് ത്രില്ലിംഗ് നിമിഷങ്ങള്‍ ഈ സീസണിലുണ്ടായിട്ടുണ്ട്.
ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഇത്രയും ത്രില്ലിംഗ് ആക്കിയതില്‍ ഗ്രൗണ്ടുകള്‍ വഹിച്ച പങ്ക് ചെറുതല്ല. ആറ് ഗ്രൗണ്ടുകളിലായിട്ടാണ് ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നത്.
മികച്ച രീതിയില്‍ മത്സരങ്ങള്‍ നടക്കാനായി ഗ്രൗണ്ടിനെ സജ്ജീകരിച്ച പിച്ച് ക്യൂറേറ്റര്‍മാര്‍ക്കും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കുമായി 1.25 കോടി രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.സി.സി.ഐ. ആറ് ഗ്രൗണ്ടുകളിലേക്കായി 12.5 ലക്ഷം രൂപ ലഭിക്കും.
ബി.സി.സി.ഐ സെക്രട്ടറി ജയ്ഷയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ഗ്രൌണ്ട് സ്റ്റാഫുകളെ അണ്‍സങ്ങ് ഹീറോസ് എന്നാണ് ജയ്ഷാ പറഞ്ഞത്.
We’ve witnessed some high octane games and I would like thank each one of them for their hardwork.
25 lacs each for CCI, Wankhede, DY Patil and MCA, Pune
12.5 lacs each for Eden and Narendra Modi Stadium
സി.സി.ഐ സ്റ്റേഡിയം, വാങ്കെഡെ സ്റ്റേഡിയം, ഡി. വൈ. പാട്ടീല്‍ സ്റ്റേഡിയം, നരേന്ദ്ര മോദി സ്റ്റേഡിയം, പുനെ എം.സി.എ സ്റ്റേഡിയം, ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം എന്നീ ഗ്രൗണ്ടുകളിലായിരുന്നു ഈ വര്‍ഷം ഐ.പി. എല്‍ മത്സരങ്ങള്‍ അരങ്ങേറിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചുരുങ്ങിയ ഗ്രൗണ്ടുകളിലാണ് മത്സരങ്ങള്‍ നടന്നതെങ്കിലും അതിന്റെ യാതൊരു കുറവുകളും മത്സരത്തിന്റെ നടത്തിപ്പിനെ ബാധിച്ചിട്ടില്ലായിരുന്നു.
ബി.സി.സി.ഐയുടെ ഭാഗത്ത് നിന്നുള്ള നല്ലയൊരു പ്രവര്‍ത്തിയായിട്ടാണ് ക്രിക്കറ്റ് ലോകവും ആരാധകരും ഇതിനെ കാണുന്നത്. ട്വിറ്ററില്‍ ഒരുപാട് താരങ്ങള്‍ ഈ പ്രഖ്യാപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അത് പോലെ ഗ്രൗണ്ട് സ്റ്റാഫുകളേയും തേടി അഭിനന്ദനങ്ങളെത്തിയിട്ടുണ്ട്.
Content Highlights: bcci announces prize money for ipl pitch currators and ground staffs