| Saturday, 17th November 2018, 12:39 pm

ഇന്ത്യന്‍ കളിക്കാരെ ഇഷ്ടപ്പെടാത്തവര്‍ രാജ്യം വിടണമെന്ന പരാമര്‍ശം; കോഹ്‌ലിക്ക് ബി.സി.സി.ഐയുടെ താക്കീത്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്ന പരാമര്‍ശത്തില്‍ കോഹ്‌ലിക്ക് താക്കീതുമായി ബി.സി.സി.ഐ. ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്ന് ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി കോഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കി.

ഇനി ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ ഉണ്ടാവരുതെന്നും ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോഹ്‌ലിയോട് ആവശ്യപ്പെട്ടു.

ALSO READ:  അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബി.ജെ.പി മാപ്പ് പറയണം: രമേശ് ചെന്നിത്തല

കോഹ്ലിയുടെ ബാറ്റിംഗിന് പ്രത്യേകതയില്ലെന്നും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരേക്കാള്‍ താന്‍ ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും ബാറ്റ്സ്മാന്‍മാരുടെ ബാറ്റിംഗാണ് ആസ്വദിക്കാറുള്ളതെന്നുമായിരുന്നു ആരാധകന്റെ കമന്റിന് മറുപടിയായിട്ടാണ് കോഹ്‌ലി വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ഇഷ്ടമല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ആരാധകനോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി പറഞ്ഞത്.

“നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവനാണെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍ നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കു. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളിലെ താരങ്ങളെ സ്‌നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍ എന്നെ ഇഷടപ്പെടുന്നില്ല എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.” ഇതായിരുന്നു കോഹ്ലിയുടെ മറുപടി.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ഇന്ത്യന്‍ ക്യാപ്റ്റനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കാത്തവര്‍ രാജ്യം വിടണമെന്ന് തീവ്രഹിന്ദുത്വസംഘടനകള്‍ ഭീഷണി മുഴക്കാറുണ്ട്. അതിനു സമാനമായ പ്രതികരണമാണ് കോഹ്ലിയുടേതെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനമുയരുന്നത്.

We use cookies to give you the best possible experience. Learn more