കോഴിക്കോട്: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ തീര്‍ത്ത വനിതാ മതിലിനെ വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയും. ലിംഗസമത്വമെന്ന ആശയം മുന്‍നിര്‍ത്തി കേരളത്തിലെ വനിതകള്‍ 620 കിലോമീറ്റര്‍ മതില്‍ തീര്‍ത്തുവെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
50 ലക്ഷം വനിതകള്‍ പരിപാടിയില്‍ പങ്കാളിയായെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ കേരളത്തില്‍ അരങ്ങേറിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വനിതാ മതില്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്.
ഹൈന്ദവാചാരങ്ങള്‍ക്കെതിരാണ് സുപ്രീംകോടതി വിധി എന്ന് പ്രചരിപ്പിച്ച് രാജ്യം ഭരിക്കുന്ന പാര്‍ട്ടി (ബി.ജെ.പി)യുടെ നേതൃത്വത്തിലാണ് ശബരിമല വിധി രാഷ്ട്രീയവല്‍ക്കരിച്ചതെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വന്‍പങ്കാളിത്തമാണ് ഇന്ന് തീര്‍ത്ത വനിതാമതിലുടനീളം ഉണ്ടായത്. രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ വനിതകളുടെ നീണ്ട നിര വനിതാ മതിലിലുണ്ടായിരുന്നു.
ALSO READ: സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വനിതാ മതിലിനായെങ്കില്‍ അതുതന്നെയാണ് വിജയം: വി.എസ്
വനിതാ മതിലില്‍ 55 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളായെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.അതേസമയം, വനിതാ മതില്‍ ഇന്ത്യകണ്ട ഏറ്റവും വലിയ മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നവോത്ഥാനം നല്‍കിയ മൂല്യങ്ങളേയും ഭരണഘടനാപരമായി സ്ത്രീകള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളേയും നിരാകരിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന വര്‍ഗീയ-പുരോഗമനവിരുദ്ധ ശക്തികള്‍ക്കുള്ള വന്‍ താക്കീതാണ് വനിതാ മതിലെന്നും മതിലിന്റെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
WATCH THIS VIDEO: