“അയാള്‍ കൈമടക്കിയാണ് എന്നെ തൊഴിച്ചത്. ഞാന്‍ കിടക്കയില്‍ വീണുപോയി. എന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു ആ ആക്രമണം. അന്ന് രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു. അയാള്‍ എന്നോട് ക്ഷമപോലും പിന്നീട് ചോദിച്ചിട്ടില്ല.” സുനിത സാമ്പത്തികമായി സ്വതന്ത്രയാണ്. എന്നിട്ടും ഭര്‍ത്താവിന്റെ പീഡനങ്ങള്‍ അവള്‍ സഹിക്കുകയാണ്. ഒരു സ്ത്രീ വിവാഹ മോചിതയോ വീണ്ടും വിവാഹം കഴിച്ചവളോ ആവുമ്പോഴുണ്ടാവുന്ന പരിഹാസങ്ങളും നിന്ദയുമാണ് ഇതിന് പ്രധാന കാരണം. ജനങ്ങള്‍ ഇവരെ ഒറ്റപ്പെടുത്തുക കൂടി ചെയ്യുന്നു.
ഒരോ അഞ്ച്മിനിറ്റിലും ഇന്ത്യയില്‍ ഗാര്‍ഹിക പീഡനത്തിന്റെ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയില്‍ ഇത് നിയമപരമായി വിളിക്കപ്പെടുന്നത് “ഭര്‍ത്താവോ അദ്ദേഹത്തിന്റെ ബന്ധുക്കളോ നടത്തുന്ന ക്രൂരതകള്‍ എന്നാണ്.” ബി.ബി.സി റിപ്പോര്‍ട്ട് പൂര്‍ണം….
“എന്റെ ഭര്‍ത്താവ് മുറിയിലേക്ക്കടന്നുവന്ന് വാതില്‍ അകത്ത് നിന്ന് പൂട്ടി. പുറത്താര്‍ക്കും മുറിക്കുള്ളില്‍ സംഭവിക്കുന്നത് കേള്‍ക്കാന്‍ കഴിയാത്ത വിധം പാട്ടുവെച്ചു. തുടര്‍ന്ന് പാന്റിന്റെ ബല്‍റ്റ് ഊരി എന്നെ ആഞ്ഞടിക്കാന്‍ തുടങ്ങി. അടുത്ത 30 മിനിറ്റുകളോളം അയാള്‍ എന്നെ ചാട്ടയടിക്കുമ്പോലെ അടിച്ചുകൊണ്ടിരുന്നു.”
ഗാര്‍ഹിക പീഡനം നേരിടുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സ്ത്രീകളില്‍ ഒരാളായ അഥിതി (പേര് യഥാര്‍ത്ഥമല്ല)യുടെ വാക്കുകളാണിത്.
“അയാള്‍ എന്നെ മര്‍ദ്ദിച്ചുകൊണ്ടിരുന്നപ്പോള്‍ ശബ്ദിച്ചുപോകരുതെന്ന് എന്നോട് ആജ്ഞാപിച്ചുകൊണ്ടിരുന്നു. ഞാന്‍ കരയാന്‍ പാടില്ല, നിലവിളിക്കാന്‍ പാടില്ല. അങ്ങനെ ഞാന്‍ ചെയ്താല്‍ അയാള്‍ എന്നെ കൂടുതല്‍ ഉപദ്രവിക്കും. ബെല്‍റ്റുകൊണ്ടും കൈകൊണ്ടും അയാള്‍ എന്നെ മര്‍ദ്ദിച്ചു. പെട്ടെന്ന് അയാള്‍ എന്റെ കഴുത്ത് ഞെരിച്ചു. അയാള്‍ക്ക് വെറുതെ ദേഷ്യം വന്നതാണ്.. ”
അഥിതിക്ക് ഈ ദുരനുഭവം ഉണ്ടായത് 19-ാമത്തെ വയസിലായിരുന്നു. എല്ലാവരും അനുഗ്രഹിച്ച് വിവാഹം ചെയ്തുകൊടുത്തതിന്റെ അടുത്ത വര്‍ഷം തന്നെ.
തന്റെ ഭര്‍ത്താവിന് ഒരു സുഹൃത്താണ് അവളെ പരിജയപ്പെടുത്തിയത്. അന്ന് അദ്ദേഹത്തിന് അവള്‍ ആരാധന നിറഞ്ഞതും കരിസ്മാറ്റിക്കും സുഹൃത്തുമൊക്കെയായിരുന്നു. എന്നാല്‍ അത് അധികകാലം നീണ്ടില്ല.
“അയാളൊടൊപ്പമുള്ള എന്റെ ഓരോ നിമിഷവും പ്രവചനാതീതമായി. അയാള്‍ പുറത്തുപോയി വരുമ്പോഴൊക്കെ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അയാള്‍ എന്റെ പേര് വിളിക്കും, തറയില്‍ തളിളിയിട്ട് മര്‍ദ്ദിക്കും.”
“പിന്നീട് അദ്ദേഹം എന്നെ അവഗണിക്കുകയും തെറിവിളിക്കുകയും സ്‌നേഹമയമായ ഭാഷകള്‍ക്ക് പകരം പേരുമാത്രം വിളിക്കുകയും ചെയ്യുന്നത് പതിവായി. എന്റെ അച്ഛന്‍ ഒരു മുഴുക്കുടിയനായിരുന്നു. അദ്ദേഹവും അമ്മയെ പൊതിരെ തല്ലും. അതുകൊണ്ട് ഇതൊക്കെതന്നെ ജീവിതത്തിന്റെ ഭാഗമായി ഞാന്‍ കാണാന്‍ തുടങ്ങി. ഒരു പക്ഷെ കാര്യങ്ങള്‍ ശരിയായിത്തീരുമെന്ന് ഞാന്‍ കരുതി.” അവള്‍ പറയുന്നു.
എന്നാല്‍ പ്രശ്‌നം വഷളായിക്കൊണ്ടേയിരുന്നുവെന്നാണ് അവള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞത്.
വര്‍ഷങ്ങള്‍ കൊണ്ട് ഈ പീഡനം പടിപടിയായി വര്‍ദ്ധിച്ചു. അയാള്‍ പറയുന്നതു പൊലെയൊക്കെ ചെയ്താല്‍ കാര്യങ്ങളെല്ലാം ശരിയാകുമെന്ന് ഞാന്‍ കരുതി. എന്നാല്‍ ആ വഴിക്കല്ല കാര്യങ്ങള്‍ നീങ്ങിയത്. എന്നെ പഴിചാരാന്‍ അദ്ദേഹം എന്തെങ്കിലും കാരണം കണ്ടുപിടിക്കും. എന്തെങ്കിലും അദ്ദേഹത്തിന് കാരണമായി ഉണ്ടാവും.”
“അയാളൊടൊപ്പമുള്ള എന്റെ ഓരോ നിമിഷവും പ്രവചനാതീതമായി. അയാള്‍ പുറത്തുപോയി വരുമ്പോഴൊക്കെ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അയാള്‍ എന്റെ പേര് വിളിക്കും, തറയില്‍ തളിളിയിട്ട് മര്‍ദ്ദിക്കും.”
തന്റെ വിവാഹത്തിന് 6 വര്‍ഷങ്ങള്‍ക്കു ശേഷം അഥിതി അവള്‍ നരകമെന്ന് വിളിക്കുന്ന ആ വിട്ടില്‍ നിന്ന് കുറച്ച് സുഹൃത്തുക്കളോടൊപ്പം രക്ഷപ്പെട്ട് ഓടിപ്പോവുകയായിരുന്നു.
ഇന്ന് അവര്‍ തന്റെ ഭൂതകാലത്തെ ഉപേക്ഷിച്ച് ഒരു എന്‍.ജി.ഒയില്‍ ജോലി സമ്പാദിച്ച് ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ പരിശ്രമിക്കുന്നു.
അഥിതി ഇന്ത്യയിലെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരല്ല.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിനിരയാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ല കൊല്ലമാണ്. 27.4 ശതമാനം.
2012 ഡിസംബറില്‍ ദല്‍ഹിയില്‍ ഒരു ഇരുപത്തിമൂന്നുകാരി ബസ്സില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് വിധേയമാകുകയും കൊല്ലപ്പെടുകയും ചെയ്തത് ഇന്ത്യയിലെ ബലാത്സംഗ സംഭവങ്ങളുടെ ഗൗരവത്തിലേയ്ക്ക് വെളിച്ചം വീശുന്നു. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് സ്ത്രീകള്‍ക്കെതിരെ നടക്കുന്നതെന്ന് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകത്യം ഗാര്‍ഹിക പീഡനം ആണെന്നാണ്.
മാത്രവുമല്ല വര്‍ഷാവര്‍ഷം ഈ കണക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കാമ്പയിനര്‍മാര്‍ പറയുന്നത് അവബോധം വളരുന്നതിനനുസരിച്ച് ഇത്തരം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വര്‍ദ്ധിക്കുന്നുണ്ടെന്നാണ്. അവര്‍ പറയുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസമുള്ള മേഖലയിലും അവര്‍ക്ക് ശബ്ദിക്കാന്‍ കഴിയുന്ന സ്ഥലങ്ങളുമാണ് ഇത്തരം ഗാര്‍ഹിക പീഡനങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പോലീസും സ്ത്രീസംഘടനകളും സജീവമായിരിക്കുന്നിടത്തും റിപ്പോര്‍ട്ടിങ് വര്‍ദ്ധിക്കുന്നുണ്ട്.
ദല്‍ഹിയിലെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സെല്ലിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായ വര്‍ഷ ശര്‍മ പറയുന്നത്, കേസ് രജിറ്റര്‍ ചെയ്യുന്നത് ഇത്തരത്തില്‍ തുടര്‍ച്ചയായി കൂടുന്നത് “നല്ല ഒരു കാര്യമാണ്”. കാരണം ഇന്ന് സ്ത്രീകള്‍ ഇത്തരം ആക്രമണങ്ങളെ നിശബ്ദം സഹിക്കാന്‍ തയ്യാറാവുന്നില്ല എന്നതുതന്നെ.
2003ല്‍ 50,703 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. അത് 2013 ആവുമ്പോഴേക്കും 118,886 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്. ഈ 10 വര്‍ഷത്തില്‍ ജനസംഖ്യാവര്‍ദ്ധനവിന്റെ വളര്‍ച്ചയോടൊപ്പം തന്നെ ഇത്തരം ഗാര്‍ഹിക പീഡനങ്ങളുടെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്. 134 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുനന്നത്.
ഇതിനു കാരണമായി കാമ്പയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത് 2005ല്‍ സര്‍ക്കാര്‍ പാസാക്കിയ ഒരു നിയമത്തെയാണ്. ഗാര്‍ഹിക ആക്രമണങ്ങള്‍ക്കെതിരെ സ്ത്രീകളെ സംരക്ഷിക്കുന്ന നിയമമായിരുന്നു അത്. ഇപ്പോള്‍ ഈ നിയമത്തിന്റെ സഹായം അന്വേഷിച്ച് സ്ത്രീകള്‍ വന്‍തോതില്‍ വരുന്നുമുണ്ട്.
“ഇന്ന് ആക്രമണം കൂടി എന്നല്ല ഇതിനെ മനസിലാക്കേണ്ടത്. മുമ്പും ഇവിടെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അളവ് കൂടിയിട്ടുണ്ട് എന്നാണ്.” ശ്രീമതി ശര്‍മ പറയുന്നു.
“വിദ്യാഭ്യാസനിലവാരം വര്‍ദ്ധിച്ചു, ധാരാളം സ്ത്രീകള്‍ സാമ്പത്തികമായി ഇപ്പോള്‍ സ്വാതന്ത്രരാണ്. ഇനിയും അവബോധം നല്‍കതേണ്ടത് അത്യന്താപേക്ഷിതവുമാണ്.”; അവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇപ്പോഴും വലിയൊരുവിഭാഗം കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് അഭിഭാഷകയായ മോണിക്കാ ജോഷി പറയുന്നു. മോണിക്ക, മൈത്രി എന്ന കാമ്പയിന്‍ ഗ്രൂപ്പിലെ അഗംമാണ്.
“പലപ്പോഴും സ്ത്രീകള്‍ ഇത്തരം പീഡനങ്ങള്‍ നിശബ്ദരായി സഹിക്കുകയാണ് പതിവ്. ഭര്‍ത്താക്കന്മാര്‍ ആക്രമിച്ചാല്‍ അത് സ്വന്തം സുഹൃത്തുക്കളുമായി പോലും പങ്കുവെയ്ക്കുകയില്ല. തങ്ങള്‍ ഇരകളാണ് എന്ന് അംഗീകരിക്കാനും തയ്യാറാവാറില്ല. എന്താണ് വീടുകളില്‍ സംഭവിക്കുന്നതെന്ന് പറയാനും തയ്യാറാവുകയില്ല.”
സാമൂഹികമായി ഒറ്റപ്പെടുത്തുമെന്ന ഭീതി, അഥവാ “മറ്റുള്ളവര്‍ എന്തു കരുതുമെന്ന ചിന്ത”; ഇതാണ് ഭര്‍ത്താവിന്റെ ആക്രമണം പുറത്തു പറയുന്നതുമായി ബിന്ധപ്പെട്ട് സുനിതയുടെ (പേര് യഥാര്‍ത്ഥമല്ല) പ്രശനം.
ആദ്യമായി അവള്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏറ്റുവാങ്ങുന്നത് വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം തികയുന്ന അന്നാണ്.
“അയാള്‍ കൈമടക്കിയാണ് എന്നെ തൊഴിച്ചത്. ഞാന്‍ കിടക്കയില്‍ വീണുപോയി. എന്നെ വല്ലാതെ തകര്‍ത്തുകളഞ്ഞു ആ ആക്രമണം. അന്ന് രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു. അയാള്‍ എന്നോട് ക്ഷമപോലും പിന്നീട് ചോദിച്ചിട്ടില്ല.” സുനിത സാമ്പത്തികമായി സ്വതന്ത്രയാണ്. എന്നിട്ടും ഭര്‍ത്താവിന്റെ പീഡനങ്ങള്‍ അവള്‍ സഹിക്കുകയാണ്. ഒരു സ്ത്രീ വിവാഹ മോചിതയോ വീണ്ടും വിവാഹം കഴിച്ചവളോ ആവുമ്പോഴുണ്ടാവുന്ന പരിഹാസങ്ങളും നിന്ദയുമാണ് ഇതിന് പ്രധാന കാരണം. ജനങ്ങള്‍ ഇവരെ ഒറ്റപ്പെടുത്തുക കൂടി ചെയ്യുന്നു.
സുനിതയ്ക്ക് ഇതിനുമപ്പുറം സഹിക്കാന്‍ കഴിയുമായിരുന്നില്ല. വിവാഹം കഴിഞ്ഞ് നാല് മാസമായപ്പോഴേക്കും ഭര്‍ത്താവിനെ ഉപേക്ഷിച്ച് അവള്‍ തന്റെ രക്ഷകര്‍ത്താക്കളുടെ അടുത്തേക്ക് പോകുകയാണുണ്ടയത്.
ഇന്ത്യയുടെ മാത്രം ഒരു സ്വഭാവസവേശേഷതയല്ല ഗാര്‍ഹിക പീഡനം. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. എന്നാല്‍ എന്താണ് ഇന്ത്യയെ മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നെതെന്ന് ചോദിച്ചാല്‍ ഇത് ഇന്ത്യയില്‍ ഇതിനെതിരെ സംസ്‌കാരിക തലത്തില്‍ മൗനം ആധിപത്യം വഹിക്കുന്നു എന്നതാണ്.
അഥിതി തന്റെ മാതാപിതാക്കളോട് സഹായം അപേക്ഷിച്ചപ്പോള്‍ അവര്‍ക്കുപോലും അവളോട് ദയ തോന്നിയില്ല. “ഞാന്‍ ഇക്കാര്യങ്ങലെല്ലാം തന്നെ അമ്മയോട് പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞത്, നീ എന്തിനാണ് ഇക്കാര്യമെല്ലാം സ്വയം പറഞ്ഞുകൊണ്ട് നടക്കുന്നത്? നിന്റെ ഭര്‍ത്താവല്ലേ? അയാളെ കുറിച്ച് ഇങ്ങനെ പറയുന്നതെന്തിനാണ്? നീ ഇതെല്ലാം സഹിക്കാന്‍ ബാധ്യസ്ഥയാണ്. ഇതുമായി ഇഴുകിച്ചേര്‍ന്നേ മതിയാകൂ. വിവാഹം നിലനില്‍ക്കുന്നിടത്തോളം ഇതൊക്കെ സഹിച്ചേപറ്റു.”
സുനിതയെ അവളുടെ ഭര്‍ത്താവിന് പരിചയപ്പെടുത്തിക്കൊടുത്ത സുഹൃത്തും പിന്നീട് ഒട്ടും സഹായകമായില്ല.
“ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചുകൊണ്ട് അവളെ വിളിച്ചിരുന്നു. “അദ്ദേഹം നിന്നെ കൊന്നാല്‍ അതും നീ സഹിക്കണം” എന്നാണ് അവള്‍ പറഞ്ഞത്. നിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ വിവാഹമോചനത്തെക്കാള്‍ മരണമായിരിക്കും സ്വീകരിക്കുക. ഒരിക്കല്‍ വിവാഹം നടന്നാല്‍ പിന്നീട് മറ്റൊരിടം നിനക്കില്ല. ഭര്‍ത്താവില്ലാത്ത ജീവിതം ജീവിതമല്ല.” സുനിത പറയുന്നു.
സ്ത്രീകളെ ഗാര്‍ഹിക പീഡനത്തില്‍ നിന്നും രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ 2005ല്‍ ഒരു നിയമം പാസാക്കപ്പെട്ടുവെങ്കിലും ഗാര്‍ഹികാക്രമണത്തിന്റെ തിരകളോടേറ്റുമുട്ടുന്നതില്‍ നിയമം പരാജയപ്പെടുകയായിരുന്നു. ഈ നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നുമില്ല.
പുരുഷാധിപത്യത്തിലാണ് വാസ്തവത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെ വേര് കിടക്കുന്നെതെന്ന് മോണിക്ക ജോഷി പറയുന്നു. എവിടെയാണോ സ്ത്രീകള്‍ പുരുഷന്‍മാരുടെ താഴെ പദവിയില്‍ കണക്കാക്കപ്പെടുന്നത് അവിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണവും അടിച്ചമര്‍ത്തലുകളും സ്വാഭാവികമായി പിരഗണിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്യും.
2013ല്‍ ഏറ്റവും കൂടിതല്‍ ഗാര്‍ഹിക പീഡനം നടന്ന സ്ഥലമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തെക്കന്‍ നഗരമായ വിജയവാഡയായിരുന്നു.
ഒരു എന്‍.ജി.ഒ ആയ വാസവ്യ മഹിള മണ്ഡലിയുടെ പ്രവര്‍ത്തികയായ രശ്മി സമരം പറയുന്നത് ദിനം തോറും അവരുടെ കൗണ്‍സിലിങ് സെന്ററില്‍ 3-4 കേസുകളാണ് ഇത്തരത്തില്‍ എത്തിച്ചേരുന്നതെന്നാണ്.
“കാമ്പയിനര്‍മാരുടെ പ്രവര്‍ത്തനഫലമായി അവബോധം ലഭിക്കുന്നതിലൂടെ വലിയൊരു വിഭാഗം സ്ത്രീകള്‍ ഞങ്ങളെപ്പോലുള്ള പ്രവര്‍ത്തകരുടെയും പോലീസിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ശിശുക്ഷേമവകുപ്പിന്റെയുമൊക്കെ സഹായം തേടി വരുന്നുണ്ട്.”
പീഡനമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് തങ്ങള്‍ സൗജന്യമായി നിയമസഹായവും അഭയവും നല്‍കുന്നുവെന്നും ശ്രീമതി സമരം പറയുന്നു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് പോകാന്‍ മറ്റൊരു അഭയമില്ലാത്തതു കൊണ്ടാണ് അവര്‍ ഭര്‍ത്താക്കന്‍മാരുടെ പീഡനങ്ങള്‍ സഹിക്കുന്നതെന്ന് “ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ രശ്മി ആനന്ദ് പറയുന്നു.? ഇതാണ് ഇന്ത്യന്‍ സമൂഹത്തിന്‍ വലിയൊരു പരാജയം”; അവര്‍ പറയുന്നു.
ലൈംഗിക സമീപനങ്ങള്‍ 2005-2006
ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിക്കുന്നവരുടെ ന്യായീകരണങ്ങളുടെ നിരക്ക്
സര്‍ക്കാര്‍ നടത്തിയ സമഗ്രകുടുംബ സര്‍വെ പ്രകാരം 54% പുരുഷന്‍മാരും 51 ശതമാനം സ്ത്രീകളും പറയുന്നത് സ്ത്രീകള്‍ ഭര്‍ത്താവിനെ ബഹുമാനിച്ചില്ലെങ്കില്‍, വീട്ടുകാര്യങ്ങളും മക്കളുടെ കാര്യവും നോക്കിയില്ലെങ്കില്‍ എന്തിന് ആഹാരത്തിന് ഉപ്പ് ചേര്‍ക്കുന്നതില്‍ അല്‍പം കുറഞ്ഞുപോയാല്‍ പോലും സ്ത്രീകളെ പുരുഷന്‍ മര്‍ദ്ദിക്കുന്നതില്‍ തെറ്റില്ല എന്നാണ്.
10 വര്‍ഷം മുമ്പേ തന്നെ ഇത്തരത്തില്‍ കണ്ടെത്തലുകള്‍ വന്നിരുന്നുവെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ് ശ്രീമതി ജോഷി പറയുന്നത്.
“മിക്ക ആളുകളും പറയുന്നത്, നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ തല്ലിയാലും അവര്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്.” അല്ലെങ്കില്‍ “ഓ നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് നിന്നെ അയാള്‍ തല്ലിയത് ന്യായമാണ്.” എന്തിന് ഇത്തരം വിഷയങ്ങളില്‍ കോടതി നിയോഗിക്കുന്ന മീഡിയേറ്റര്‍മാര്‍ പോലും പറയുന്നത് അല്‍പം അഡ്ജസ്റ്റ ചെയ്യുന്നത് നല്ലതാണ് എന്നാണ്. നിങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പഠിക്കണം. ചിലത് മറക്കാനും പഠിക്കണം. ഇതാണ് അവരുടെ വാക്കുകള്‍. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ആണുങ്ങള്‍ക്ക് നല്‍കാത്തത്?”
ലിംഗസമത്വം വരാത്തിടത്തോളം അതും പൂര്‍ണമായി പാലിക്കപ്പെടാത്തിടത്തോളം കാലം വീടുകള്‍ സ്ത്രീകള്‍ക്ക് ഏറ്റവും അപകടം നിഞ്ഞ ഇടങ്ങളായിരിക്കും.
കടപ്പാട്: ബി.ബി.സി