ലണ്ടന്‍: ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകം അത്രയധികം വെളിച്ചം വീശിയില്ലെങ്കിലും ചിത്രത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ലോകം കീഴടക്കി മുന്നേറുകയാണ്. ഡാന്‍സ് ചലഞ്ചുമായി യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുന്നേ ഹിറ്റായിരുന്നു. വെള്ളിത്തിരയില്‍ നിന്ന് ഇന്ത്യമുഴുവന്‍ പടര്‍ന്ന ഗാനം ഇപ്പോള്‍ ഹോളിവുഡിനെയും കീഴടക്കിയിരിക്കയാണ്.
ചലഞ്ചുമായി വിദേശികളും ചുവടുവെച്ചതോടെ ഗാനത്തെക്കുറിച്ച് ബി.ബി.സി സ്‌പെഷ്യല്‍ റിപ്പോര്‍ട്ടുമായാണ് എത്തിയിരിക്കുന്നത്. മലയാളത്തില്‍ ഹിറ്റായ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപിക ഷെറിലിന്റെയും കൂട്ടരുടെയും വീഡിയോ ഷെയര്‍ ചെയ്താണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്.
“ഡാന്‍സ് ചലഞ്ച് ആരംഭിച്ചതോടെ ജിമിക്കി കമ്മല്‍ എന്ന ഗാനം ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്. ചലഞ്ചുമായെത്തിയ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സ് ടീമിന്റെ ഡാന്‍സ് 16 മില്ല്യണ്‍ ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. യഥാര്‍ത്ഥ ഗാനത്തിന്റെ വീഡിയോ 20 മില്ല്യണ്‍ ആളുകള്‍ കണ്ടിരിക്കുകയാണ്” എന്നാണ് വീഡിയോയെക്കുറിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീഡിയോയിലാകട്ടെ പാട്ടിനെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്ന അവതാരിക ഗാനത്തിനൊത്ത് നൃത്തം വയ്ക്കുകയാണ്. തന്റെ ഇരിപ്പിടത്തില്‍ നിന്നു നൃത്തം ആസ്വദിക്കുന്ന ഇവര്‍ വീഡിയോ അവസാനിക്കുമ്പോഴേക്ക് സ്റ്റുഡിയോയില്‍ തകര്‍പ്പന്‍ ചുവടുകളാണ് വയ്ക്കുന്നത്.
വീഡിയോ കാണം: