കോഴിക്കോട്: ആണ്‍കുട്ടികളെ ജനിപ്പിക്കാനുള്ള ലളിത മാര്‍ഗങ്ങളെന്ന പേരില്‍ വിവരക്കേട് എഴുതിവിട്ട മംഗളം പത്രത്തിലെ റിപ്പോര്‍ട്ട് വാര്‍ത്തയാക്കി ബി.ബി.സി. പത്രത്തിന്റെ ആരോഗ്യ പംക്തിയില്‍ പ്രസിദ്ധീകരിച്ച “ആണ്‍ കുഞ്ഞുങ്ങള്‍ ജനിക്കണോ ചില വിദ്യകള്‍” എന്ന റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി വാര്‍ത്തയാക്കിയത്.
ഓണ്‍ലൈന്‍ വനിതാ മാഗസിനായ “ലേഡീസ് ഫിംഗര്‍” ആണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളം ഭക്ഷണം കഴിക്കണമെന്നും ഇടതുവശത്തേക്ക് തിരിഞ്ഞു കിടക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് മംഗളത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ ആവുന്നത് ആകസ്മികമായിരിക്കെ പത്രം എഴുതിവിട്ട നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിന്റെ പ്രതിഫലനമായാണ് മംഗളത്തിന്റെ റിപ്പോര്‍ട്ടിനെ ബി.ബി.സി വിലയിരുത്തുന്നത്.
• 1,3,5,7 തുടങ്ങിയ ഒറ്റയക്ക ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ജനിക്കുന്ന കുഞ്ഞ് ആണായിരിക്കും എന്ന് പറയാറുണ്ട്. ഇത്തരം ദിവസങ്ങളില്‍ പുരുഷ ബീജത്തിന് ശക്തികൂടും എന്നതാണ് കാരണം.
• ദമ്പതിമാര്‍ മാട്ടിറച്ചി, ഉണക്കമുന്തിരി, ഉപ്പുള്ള ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ആണ്‍കുഞ്ഞിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
• ദമ്പതിമാര്‍ നിര്‍ബന്ധമായും പ്രാതല്‍ കഴിക്കണം. ഇത് ആണ്‍കുഞ്ഞുങ്ങളുണ്ടാകാന്‍ സഹായിക്കും.
• ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളം ഭക്ഷണം കഴിക്കണം.
• ഇടതുവശത്തേക്ക് തിരിഞ്ഞു മുഖം വടക്കുദിശയിലേക്ക് വരത്തക്കവിധം സ്ത്രീകള്‍ ഉറങ്ങുകയാണെങ്കില്‍ ആണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും
• അസിഡിറ്റിയുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ വേണം. ഇത് ബീജത്തിന്റെ ശക്തി വര്‍ധിപ്പിക്കും.