ലണ്ടന്‍: ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടി ദളിത് ഗായിക ഇസൈ വാണി. സവര്‍ണ്ണ ആധിപത്യത്തിനെതിരെയുള്ള ഗാനമായ ഐ ആം സോറി അയ്യപ്പ നാന്‍ ഉള്ള വന്താല്‍ എന്നപ്പാ എന്ന ഗാനത്തിലൂടെയാണ് ഇസൈ വാണി ശ്രദ്ധിക്കപ്പെട്ടത്.
സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡിലൂടെയാണ് ഇസൈ വാണി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഇസൈ വാണിയെ കൂടാതെ ഇന്ത്യന്‍ പാരാ അത്‌ലറ്റിക് താരം മാനുഷി ജോഷിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പൗരത്വ ഭേദഗതിയ്‌ക്കെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധം നയിച്ച ബില്‍കിസ് ബാനുവും പട്ടികയിലെ ഇന്ത്യന്‍ സാന്നിദ്ധ്യമായിരിക്കുകയാണ്.
ഫിന്‍ലന്റ് പ്രധാനമന്ത്രി സന മരീന്‍, ഓക്‌സഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ ഗവേഷണ സംഘത്തിനെ നയിച്ച സാറ ഗില്‍ബര്‍ട്ട്, കാലാവസ്ഥവ്യതിയാനത്തിനെതിരെ നിരനന്തര ശബ്ദമുയര്‍ത്തുന്ന നടിയും ആക്ടിവിസ്റ്റുമായ ജെയ്ന്‍ ഫോണ്ട എന്നിവര്‍ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.