മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. 90 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി. 90 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്.
തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി. എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്.
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘ബസൂക്ക’. തെന്നിന്ത്യൻ നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ‘ബെഞ്ചമിൻ ജോഷുവ’ എന്നാണ് ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ദിവ്യാ പിള്ള, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബിഗ് ബി ഫെയിം), സ്ഫടികം ജോർജ്, തുടങ്ങിയവരും അഭിനയിക്കുന്നു.
പൃഥ്വിരാജ് ചിത്രം ‘കാപ്പ’, ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നിവക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന സിനിമയാണ് ‘ബസൂക്ക’. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: സൂരജ് കുമാർ, കോ-പ്രൊഡ്യൂസർ: സഹിൽ ശർമ, ഛായാഗ്രഹണം: നിമിഷ് രവി, സെക്കൻഡ് യൂണിറ്റ് ക്യാമറ: റോബി വർഗീസ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: മിഥുൻ മുകുന്ദൻ, കലാസംവിധാനം: ഷിജി പട്ടണം, വസ്ത്രാലങ്കാരം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ്: സൂജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ., പി.ആർ.ഒ: ശബരി.
Content Highlight: Bazooka movie’s shooting completed