മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലര്‍ ചിത്രം ‘ബസൂക്ക’യുടെ സെക്കന്‍ഡ് ലുക്ക് പുറത്തുവിട്ടു. നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ സെക്കന്‍ഡ് ലുക്കും പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളിലായി അറിയിക്കും.
സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ തെന്നിന്ത്യന്‍ നടനും സംവിധായകനുമായ ഗൗതം മേനോന്‍ സുപ്രധാന വേഷത്തിലെത്തുന്നു.
മലയാളത്തില്‍ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് സംവിധായകന്‍ ഡീനോ ഡെന്നിസ്.കാപ്പക്ക് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ഒന്നിക്കുന്ന ചിത്രമാണ് ബസൂക്ക. പി.ആര്‍.ഒ: ശബരി.
Content Highlight: Bazooka movie first look poster