ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സലിനെതിരെ ബയേണിന് എതിരില്ലാത്ത ഒരു ഗോളിന്റെ തകര്‍പ്പന്‍ വിജയം. രണ്ടാം പാദ ക്വാട്ടര്‍ ഫൈനലില്‍ വിജയിച്ചതോടെ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്.
63ാം മിനിട്ടില്‍ ജദോഷ്‌വാ കിമ്മിച്ച് നേടിയ തകര്‍പ്പന്‍ ഗോളിലാണ് ബയേണ്‍ വിജയക്കുതിപ്പ് നടത്തിയത്. അലിന്‍സ് അറീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 ഷോട്ടുകളാണ് ബയേണ്‍ ആഴ്‌സലിനെതിരെ അടിച്ചത്. അതില്‍ മൂന്നെണ്ണം മാത്രമാണ് ബയേമിന് ടാര്‍ഗറ്റില്‍ അടിക്കാന്‍ സാധിച്ചത്. തിരിച്ച് മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ആഴ്‌സലും ചേര്‍ത്തു.
തുല്യ ശക്തിയിലായിരുന്നു ഇരു ടീമുകളും കളത്തില്‍ നിറഞ്ഞാടിയത്. എന്നാല്‍ ആഴ്‌സലിന്റെ പ്രതിരോധത്തെ മറികടന്ന് ഒരു ഹെഡറിലൂടെ വലകുലുക്കുകയായിരുന്നു ബയേണ്‍ ഡിഫന്റര്‍ ജോഷ്വാ കിമ്മിച്ച്.
4-2-3-1 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ ബയേണിനെ പ്രതിരോധിക്കാന്‍ ആഴ്‌സലിന് 4-3-3 ഫോര്‍നേഷന്‍ മതിയായിരുന്നില്ല. ബയേണിന് എട്ട് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചപ്പോള്‍ മൂന്ന് കോര്‍ണര്‍ മാത്രമാണ് ആഴ്‌സലിന് ലഭിച്ചത്.
ഇനി ആദ്യ സെമി ഫൈനല്‍ മത്സരത്തിന് റയല്‍ മാഡ്രിഓഡിനെതിരെയാണ് ബയേണ്‍ പടയൊരുക്കുന്നത്. മാര്‍ച്ച് ഏഴിനാണ് മത്സരം.
Content highlight: Bayern’s stunning one-goal win over Arsenal in the Champions League