എതിരില്ലാത്ത 27 ഗോളിന്റെ വിജയം 😮, നാല് ഹാട്രിക് ⚡ 🔥; ഒരു പരിഗണനയും നല്‍കാതെ ബയേണ്‍
Sports News
എതിരില്ലാത്ത 27 ഗോളിന്റെ വിജയം 😮, നാല് ഹാട്രിക് ⚡ 🔥; ഒരു പരിഗണനയും നല്‍കാതെ ബയേണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th July 2023, 9:28 am

സീസണിന് മുമ്പായുള്ള സന്നാഹ മത്സരത്തില്‍ എതിരില്ലാത്ത 27 ഗോളിന്റെ പടുകൂറ്റന്‍ വിജയം നേടി ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്. ഒമ്പതാം ടയര്‍ ടീമായ എഫ്.സി റൊട്ടച്ച് എഗേണിനെയാണ് ബയേണ്‍ തകര്‍ത്തുവിട്ടത്.

ബയേണ്‍ നിരയിലെ നാല് താരങ്ങള്‍ ഹാട്രിക് തികച്ചിരുന്നു. ജമാല്‍ മുസിയാല, മാര്‍സെല്‍ സാബിറ്റ്‌സെര്‍, യുവതാരം മാത്തിസ് ടെല്‍ എന്നിവര്‍ അഞ്ച് ഗോള്‍ വീതം നേടിയപ്പോള്‍ സെര്‍ജ് ഗ്നാര്‍ബി മൂന്ന് ഗോളും വലയിലാക്കി.

13 താരങ്ങളാണ് കഴിഞ്ഞ മത്സരത്തില്‍ ബയേണിനായി വലകുലുക്കിയത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും ബയേണിലെത്തിയ റാഫേല്‍ ഗുറേറോയും ബവാരിയന്‍സിനൊപ്പമുള്ള അരങ്ങേറ്റം മികച്ചതാക്കി. ഇരട്ട ഗോള്‍ നേടിയാണ് താരം ബയേണ്‍ ജേഴ്‌സിയിലെ ആദ്യ മത്സരത്തില്‍ തന്നെ കയ്യടി നേടിയത്.

ഇവര്‍ക്ക് പുറമെ സാദിയോ മാനെ, കിങ്‌സ്‌ലി കോമന്‍, അല്‍ഫോണ്‍സോ ഡേവിസ്, കൊണാര്‍ഡ് ലൈമെര്‍, നൗസര്‍ മസ്‌റോയ്, ഡയോത് ഉപമെക്കാനോ, ലെറോയ് സാനെ, റയാന്‍ ഗ്രാവന്‍ബെര്‍ച്ച് എന്നിവരും ഗോളടിയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

2019ല്‍ റൊട്ടാച്ചിനെതിരെ നേടിയ എതിരില്ലാത്ത 23 ഗോളിന്റെ റെക്കോഡ് കൂടിയാണ് ബയേണ്‍ ഈ മത്സരത്തില്‍ മറികടന്നത്.

ആദ്യ പകുതിയില്‍ തന്നെ 18 ഗോള്‍ നേടിയ ബയേണ്‍ രണ്ടാം പകുതിയില്‍ ഒമ്പത് ഗോളും സ്വന്തമാക്കി.

ആദ്യ വിസില്‍ മുഴങ്ങി മൂന്നാം മിനിട്ടില്‍ തന്നെ ഗോള്‍ വേട്ട ആരംഭിച്ച ബയേണ്‍ തൊട്ടടുത്ത മിനിട്ടില്‍ വീണ്ടും ഗോള്‍ നേടി. പത്ത് മിനിട്ട് തികയും മുമ്പേ മൂന്നാം ഗോളും വലയിലാക്കിയാണ് ബവാരിയന്‍സ് വരാന്‍ പോകുന്ന കൊടുങ്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്.

3′ – മുസിയാല (1-0)
4′ – ഗ്നാര്‍ബി (2-0)
8′ – ഡേവിസ് (3-0)
12′ – ഗ്നാര്‍ബി (4-0)
13′ – മുസിയാല (5-0)
19′ – ലൈമര്‍ (6-0)
22′ – ടെല്‍ (7-0)
25′ – ടെല്‍ (8-0)
27′ – മസ്‌റോയ് (9-0)
28′ – ടെല്‍ (10-0) ഹാട്രിക് ഗോള്‍
30′ – ഉപമെക്കാനോ (11-0)
34′ – ടെല്‍ (12-0)
35′ – ഗ്നാര്‍ബി (13-0)
36′ – മുസിയാല (14-0) മത്സരത്തിലെ രണ്ടാം ഹാട്രിക്
40′ – ടെല്‍ (15-0)
41′ – മുസിയാല (16-0)
43′ – ഗ്നാര്‍ബി (17-0) ബയേണിനായി മൂന്നാം ഹാട്രിക്
44′ – മുസിയാല (18-0)

ഹാഫ് ടൈം
ബയേണ്‍ മ്യൂണിക്: 18 – റൊട്ടച്ച് എഗേണ്‍: 0

49′ – സാബിറ്റ്‌സര്‍ (19-0)
64′ – സാബിറ്റ്‌സര്‍ (20-0)
65′ – സാബിറ്റ്‌സര്‍ (21-0) വീണ്ടും മറ്റൊരു ഹാട്രിക് നേട്ടം
70′ – സാബിറ്റ്‌സര്‍ (22-0)
71′ – സാബിറ്റ്‌സര്‍ (23-0)
73′ – ഗുറേറോ – (24-0)
83′ – ഗ്രാവന്‍ബെര്‍ച് (25-0)
86′ – കോമെന്‍ (26-0)
89′ – സാദിയോ മാനേ (27-0)

ഫുള്‍ ടൈം
ബയേണ്‍ മ്യൂണിക്: 27 – റൊട്ടാച്ച് എഗേണ്‍: 0

 

Content highlight: Bayern Munich defeated FC Rottach-Egern by 27 goals