|

ബയേണ്‍ മ്യൂണിക്കിന്റെ 11 വര്‍ഷത്തെ ആധിപത്യം അവസാനിപ്പിച്ച് ബയേര്‍ ലെവര്‍ക്കൂസന്‍; ബുണ്ടസ് ലീഗ കിരീടത്തിന് പുതിയ അവകാശികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

11 വര്‍ഷത്തെ ബയേണ്‍ മ്യൂണിക്കിന്റെ ബുണ്ടസ് ലീഗ ആധിപത്യം തകര്‍ത്ത് ബയേണ്‍ ലെവര്‍കൂസന്‍. എസ്.വി വെര്‍ഡര്‍ ബ്രഹ്‌മനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലെവര്‍കൂസന്‍ വിജയം സ്വന്തമാക്കുന്നത്. ഇതോടെ സാബി അലോണ്‍സോയും കൂട്ടരും വമ്പന്‍ ചരിത്രമാണ് സ്വന്തമാക്കിയിരിക്കുന്നത്.

റയല്‍ മാഡ്രിഡിന്റെയും ലിവര്‍പൂള്‍ ഇന്ത്യയും ഇതിഹാസമായ അലോണ്‍സോ 2022 ഒക്ടോബറിലാണ് ലെവര്‍കൂസന്റെ ചുമതല ഏറ്റെടുക്കുന്നത്. ഈ മാറ്റമാണ് ബുണ്ടസ് ലീഗില്‍ ചരിത്രം കുറിച്ചത്.

ലീഗില്‍ 29 മത്സരങ്ങളില്‍ നിന്നും തോല്‍വി അറിയാതെയാണ് ലെവര്‍കൂസന്റെ കുതിപ്പ്. 25 വിജയവും നാലു സമനിലയും നേടിയ ടീം 79 പോയിന്റ് ആണ് സ്വന്തമാക്കിയത്.

അഞ്ചു മത്സരങ്ങള്‍ ഇനിയും അവശേഷിക്കുകയാണ് ടീം കിരീടം സ്വന്തമാക്കുന്നത്. 2012 ന് ശേഷം ആദ്യമായാണ് ബയേണ്‍ മ്യൂണിക്കിനു കിരീടം നേടാന്‍ സാധിക്കാതെ പോയത്.

കൂടാതെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ മ്യൂണിക്കില്‍ എത്തിയിട്ടും കിരീടം സ്വന്തമാക്കാന്‍ സാധിക്കാതെ നിരാശയിലാണ് ടീം. ടോട്ടല്‍ ഹാമില്‍ നിന്നും ടീം മാറിയിട്ടും ഹരിയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.

Content highlight: Bayern Leverkusen Win Bundes liga Cup