Cricket
അതൊരു ചതിക്കുഴിയാണ്; ബാറ്റിംഗ് ഓര്‍ഡറില്‍ ഇറങ്ങിക്കളിക്കുന്നതിനെക്കുറിച്ച് മഹേന്ദ്രസിംഗ് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jun 12, 07:35 am
Tuesday, 12th June 2018, 1:05 pm

മുംബൈ: ഐ.പി.എല്ലില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങിക്കളിക്കുമ്പോള്‍ ചതിക്കുഴിയില്‍ അകപ്പെട്ടതുപോലെയാണ് തോന്നാറുള്ളതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി. ഫിറ്റ്‌നസില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മന:പ്പൂര്‍വം ചില ഐ.പി.എല്‍ മത്സരങ്ങളില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ കയറിക്കളിച്ചതെന്നും ധോണി പറഞ്ഞു.

“ബാറ്റിംഗ് ഓര്‍ഡറില്‍ മുകളില്‍ കളിക്കാനാണ് എന്റെ മനസ് ആഗ്രഹിക്കുന്നത്. കാരണം ഈ പ്രായത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ വാലറ്റത്ത് ക്രീസിലെത്തുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ചതിക്കുഴിയില്‍ ഇറങ്ങുന്നതുപോലെയാണ്. ”

ടീം ജയിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പക്ഷെ പലപ്പോഴും എനിയ്ക്ക് വാലറ്റത്താണ് ഇറങ്ങാന്‍ സാധിക്കാറ്. അതിനാല്‍ ക്രീസില്‍ അധികസമയം ചെലവഴിക്കാന്‍ എനിക്ക് കഴിയാറില്ല.

ALSO READ:  ‘കപ്പ് ബ്രസീലിന് തന്നെ; അര്‍ജന്റീനയെ നോക്കണ്ട’: ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം

നന്നായി ബാറ്റുചെയ്യുന്നവരുള്ള ഒരു ടീമാണ് താന്‍ ലക്ഷ്യംവെക്കുന്നതെന്നും ധോണി കൂട്ടിച്ചേര്‍ത്തു. അതിനര്‍ത്ഥം തനിയ്ക്ക് 3,4,5 ഓര്‍ഡറുകളില്‍ മാത്രമാണ് ബാറ്റുചെയ്യാന്‍ താല്‍പ്പര്യമുള്ളത് എന്നല്ല എന്നും ധോണി പറഞ്ഞു.

” ഈ ഐ.പി.എല്ലില്‍ അമ്പാട്ടി റായിഡുവിനെ നാലാമതായി ഇറക്കിയതും ഇത്തരമൊരു തീരുമാനത്തെത്തുടര്‍ന്നാണ്. റായിഡു ഈ സീസണില്‍ തങ്ങള്‍ക്കായി മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹം ആ സ്ഥാനത്ത് മികച്ച പ്രകടനം നടത്തുമെന്നറിയാം.”

ALSO READ:  റഷ്യന്‍ ലോകകപ്പ്; ഉദ്ഘാടന ചടങ്ങിന് റൊണാള്‍ഡൊ, ഐഡ ഗരിഫുളിന, റോബീ വില്യംസ്

മധ്യനിരയില്‍ കൂടുതല്‍ അഗ്രസീവായി കളിക്കാന്‍ കഴിയുമെന്നും ധോണി പറഞ്ഞു. അതിനാല്‍ താന്‍ മധ്യനിരയില്‍ കളിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഥവാ താന്‍ പെട്ടെന്ന് പുറത്താകുകയാണെങ്കില്‍ മറ്റ് കളിക്കാര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുമെന്നും ധോണി പറഞ്ഞു.

ഐ.പി.എല്ലില്‍ ഈ പരീക്ഷണമാണ് താന്‍ നടത്തിയതെന്നും ബാറ്റിംഗ് നിര അവസരോചിതമായ പ്രകടനമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.