രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച
Sports News
രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th January 2024, 4:03 pm

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 311 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടി ആദ്യ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് ആണ് നേടിയത്. ഇതോടെ ഓസ്‌ട്രേലിയക്ക് മുമ്പില്‍ 215 റണ്‍സിന്റെ ലീഡാണ് വിന്‍ഡീസ് പടുത്തുയര്‍ത്തിയത്.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കിര്‍ക് മെകെന്‍സി 50 പന്തില്‍ നിന്ന് ആറ് ബൗണ്ടറികള്‍ അടക്കം 41 റണ്‍സ് നേടിയാണ് പുറത്തായത്. അലിക് അതനസി 72 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ ജസ്റ്റിന്‍ ഗ്രീവസ് 60 പന്തില്‍ 33 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മറ്റാര്‍ക്കും തന്നെ കാര്യമായി ടീമിനുവേണ്ടി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

ഓസ്‌ട്രേലിയയുടെ ശക്തമായ ബൗളിങ് നിരയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ജോഷ് ഹെസല്‍വുഡ് 14 ഓവറില്‍ അഞ്ച് മെയ്ഡന്‍ അടക്കം 23 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്. 1.64 എന്ന തകര്‍പ്പന്‍ ഇക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്.

നാഥന്‍ ലിയോണ്‍ 22 ഓവറില്‍ നിന്ന് 6 മെയ്ഡ്ന്‍ അടക്കം 42 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. 1.91 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്. ശേഷം മിച്ചല്‍ സ്റ്റാര്‍ക്കിനും കാമറൂണ്‍ ഗ്രീനിനും ഓരോ വിക്കറ്റുകളില്‍ നേടാനായി.

 

Content Highlight: Batting collapse for West Indies against Australia in the second innings