| Friday, 15th July 2022, 5:47 pm

ആന അലറുന്നത് കണ്ട് അണ്ണാന്‍ അലറിയാല്‍ ഇങ്ങനെ ഇരിക്കും; റൂട്ടിനെ അനുകരിച്ച് വിക്കറ്റിന് മുകളില്‍ മറിഞ്ഞു വീണ് പാവം ബാറ്റര്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരിവല്‍ ഒരാളാണ് ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ക്ലാസിക് ബാറ്റിങ് സ്‌കില്ലുകളും ടെക്‌സ്റ്റ് ബുക്ക് ഡെഫനിഷന്‍ ഷോട്ടുകളുമായി കളം നിറഞ്ഞാടുന്ന റൂട്ടിനെ കാണാന്‍ തന്നെ ഒരു ആനച്ചന്തമാണ്.

വ്യത്യസ്തമായ ക്ലാസിക് ഷോട്ടുകള്‍ അനായാസം കളിക്കാന്‍ സാധിക്കുന്ന താരമാണ് റൂട്ട്. ജോ റൂട്ട് എന്ന താരത്തെ പോലെ തന്നെ റൂട്ടിന്റെ റിവേഴ്‌സ് സ്വീപ്പിനും തന്നെ ആരാധകര്‍ ഏറെയാണ്. ബൗളറെയും ഫീല്‍ഡര്‍മാരെയും നിഷ്പ്രഭനാക്കിയുള്ള റൂട്ടിന്റെ ഓരോ ഷോട്ടും ക്ലാസിക് തന്നെയാണ്.

ഇപ്പോഴിതാ, റൂട്ടിനെ അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു ബാറ്ററുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നെറ്റ്‌സില്‍ പ്രാക്ടീസ് നടത്തവെ ജോ റൂട്ടിന്റെ റിവേഴ്‌സ് സ്‌കൂപ് അനുകരിക്കാന്‍ ശ്രമിച്ചാണ് താരം പണിവാങ്ങിക്കൂട്ടിയത്.

റൈറ്റ് ഹാന്‍ഡില്‍ നിന്നുകൊണ്ട് ബോള്‍ ഫേസ് ചെയ്ത ഇയാള്‍ പെട്ടന്ന് തന്നെ പൊസിഷന്‍ മാറ്റുകയും ലെഫ്റ്റിലേക്ക് മാറുകയുമായിരുന്നു. അതുവരെ കുഴപ്പമൊന്നുമില്ലാതെ പോയ ബാറ്റര്‍ക്ക് ബോള്‍ ഹിറ്റ് ചെയ്യാന്‍ പറ്റിയില്ല. ഒടുവില്‍ നില തെറ്റി ഇയാള്‍ വിക്കറ്റിന് മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

ദാറ്റ്‌സ് ഗോ വില്ലേജിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോ പെട്ടന്ന് തന്നെ ചര്‍ച്ചകളില്‍ ഇടം നേടുകയായിരുന്നു. ‘വാച്ചസ് ജോ റൂട്ട് വണ്‍സ്’ എന്ന ക്യാപ്ഷനോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് പരമ്പരയില്‍ റൂട്ട് നീല്‍ വാഗ്നറിനെ സ്‌കൂപ് ചെയ്തത് ഏറെ വൈറലായിരുന്നു. റിവേഴ്‌സ് സ്വീപ്പിന്റെ ടെക്സ്റ്റ് ബുക്ക് ഡെഫനിഷനായിരുന്നു റൂട്ടിന്റെ ഷോട്ട്.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും റൂട്ട് തന്റെ മാജിക് പുറത്തെടുത്തിരുന്നു. ബെയര്‍‌സ്റ്റോയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ കൈയകലത്തുള്ള ടെസ്റ്റ് പരമ്പര തട്ടിത്തെറിപ്പിക്കുകയും മാസ്റ്റര്‍ പീസ് ഇന്നിങ്‌സിലൂടെ ഇംഗ്ലണ്ടിന് അനുകൂലമാക്കുകയുമായിരുന്നു.

Content highlight:  Batter’s Epic Fail As He Attempts Joe Root-esque Reverse-Sweep

We use cookies to give you the best possible experience. Learn more