Cricket
അമ്പയര്‍ നില്‍ക്കുന്നതിനടയില്‍ ഫോണ്‍ ചെയ്യാന്‍ സാധിക്കുമോ സക്കീര്‍ ഭായിക്ക്? അത് പറ്റില്ല പക്ഷെ പാഡണിയാതെ ബാറ്റിങ്ങിനറങ്ങാന്‍ സാധിക്കും; ക്രിക്കറ്റ് ലോകത്തെ ചിരിപ്പിക്കുന്ന വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 21, 01:00 pm
Thursday, 21st July 2022, 6:30 pm

ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ കാണികളെ ചിരിപ്പിക്കുന്ന ഒരുപാട് നിമിഷങ്ങള്‍ അരങ്ങേറാറുണ്ട്. ഇത്തരത്തിലുള്ള ‘ഫണ്ണി’ നിമിഷങ്ങള്‍ ഒരുപാട് ചര്‍ച്ചായാകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അത്തരത്തിലുള്ള ഒരു വീഡിയോയാണ്. ക്രിക്കറ്റ് ലോകത്ത് ഇതുവരെ അരങ്ങേറാത്ത കാഴ്ചകളാണ് ഈ വീഡിയോയിലുള്ളത്.

ടീം സ്‌കോര്‍ 29/3 എന്ന നിലയില്‍ ക്രീസില്‍ എത്തുകയായിരുന്നു സൗത്ത് എന്‍ഡ് സിവിക് ക്രിക്കറ്റ് ക്ലബ്ബിന്റെ താരമായ മാര്‍ട്ടിന്‍ ഹ്യൂസ്. വന്നയുടനെ അദ്ദേഹം ഗ്വാര്‍ഡ് എടുക്കുകയായിരുന്നു. അപ്പോഴായിരുന്നു അദ്ദേഹം ഒരു കാര്യം ശ്രദ്ധിക്കുന്നത്. അമ്പയര്‍ മൊബൈലില്‍ കോള്‍ ചെയതുകൊണ്ടിരിക്കുന്നു. എന്നാല്‍ അവിടം കൊണ്ട് തമാശ നില്‍ക്കുന്നില്ല. അദ്ദേഹം ഗ്വാര്‍ഡ് എടുക്കുന്ന ടൈമില്‍ എതിര്‍ ടീമിലെ താരം അദ്ദേഹത്തെ ഒരു കാര്യം ഓര്‍മിപ്പിക്കുകയായിരുന്നു.

ഒരു ബാറ്റര്‍ ബേസിക്കായിട്ട് അണിയേണ്ട ലെഗ് പാഡ് ഹ്യൂസ് അണിഞ്ഞിട്ടില്ലായിരുന്നു. എതിര്‍ താരം ഹ്യൂസിനോട് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം ശ്രദ്ധിച്ചത് പോലും. ഉടനെ തന്നെ ഹ്യൂസ് ഡ്രസിങ് റൂമിലേക്കോടുകയായിരുന്നു.

‘ദാറ്റ്‌സ് സോ വില്ലേജ്’ എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോക്ക് കീഴില്‍ ഒരുപാട് രസകരമായ കമന്റുകളും അരങ്ങേറുന്നുണ്ട്.

ബാറ്ററെ അനുകൂലിച്ച് ഒരാള്‍ കമന്റ് ചെയ്തിരുന്നു. അടുപ്പിച്ച് രണ്ട് വിക്കറ്റ് നഷ്ടമായത് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേത്തിന്റെ കുഴപ്പമല്ലെന്നുമായിരുന്നു ആരാധകന്റെ വാദം.

 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ട് താരം റോബ് വില്യംസ് ഇത്തരത്തില്‍ ഡഗൗട്ടില്‍ ബാറ്റ് മറന്നുവെച്ച് ബാറ്റ് ചെയ്യാനിറങ്ങിയിട്ടുണ്ട്. കണ്ടം ക്രിക്കറ്റില്‍ പോലും ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ പറ്റാറുണ്ടോ എന്നത് സംശയമാണ്.

Content Highlights: Batter forget to wear pads as Umpire was calling in mobile phone funny incident in cricket