തിയേറ്ററിലെ വെടിവെപ്പ് ഒരാളെ അറസ്റ്റ് ചെയ്തു
Movie Day
തിയേറ്ററിലെ വെടിവെപ്പ് ഒരാളെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st July 2012, 12:01 pm

ഡെന്‍വര്‍ : ബാറ്റ്മാന്‍ സിനിമയുടെ പ്രദര്‍ശനവേള യിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട്‌ ഒരാളെ അറസ്റ്റ് ചെയ്തു. 24 കാരനായ അറോറ സ്വദേശിയായ ജെയിംസ് ഹോസ് ആണ് പിടിയിലായത്. മുടി കളര്‍ ചെയ്ത ഇയാള്‍ ബാറ്റ്മാനിലെ വില്ലനായ “ജോക്കര്‍” എന്നാണ് സ്വയം വിശേഷിപ്പിച്ചത്.

ബാറ്റ്മാന്‍ സീരീസിലെ “ദി ഡാര്‍ക് നൈറ്റ് റൈസര്‍” എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനത്തിലാണ് ഇയാള്‍ കാണികള്‍ക്കുനേരെ വെടിവെച്ചത്. സംഭവത്തില്‍ 12 പേര്‍ മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തിയേറ്ററിനുള്ളില്‍ വാതക മുഖംമൂടിയും ബുള്ളറ്റ് പ്രൂഫും ധരിച്ചെത്തിയ ഇയാള്‍ സിനിമ തുടങ്ങി 20 മിനുട്ട് കഴിഞ്ഞായിരുന്നു വെടിയുതിര്‍ക്കാന്‍ തുടങ്ങിയത്. ആദ്യം കണ്ണീര്‍ വാതക ഷെല്‍  പൊട്ടിക്കുകായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സിനിമയില്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയ സമയത്തുതന്നെയായതിനാല്‍ യഥാര്‍ത്ഥ സംഭവമാണെന്ന് ആദ്യം മനസ്സിലായിരുന്നില്ല.

അമേരിക്കന്‍ ചരിത്രത്തില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും ഭീകരമായ സംഭവമായാണ് ഇതിനെ വിലയിരുത്തപ്പെടുത്തുന്നത്.

തിയേറ്ററിന് സമീപം കാര്‍പാര്‍ക്കിങ്ങിനടുത്ത് ആയുധങ്ങളുമായാണ് പോലീസ് ഇയാളെ കണ്ടത്.