ന്യൂദല്‍ഹി: 2008 ലെ ബ്ടല ഹൗസ് ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ആരിസ് ഖാന് വധശിക്ഷ. ഏറ്റുമുട്ടലിനിടെ ദല്‍ഹി പൊലീസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ കൊല്ലപ്പെട്ട കേസില്‍ ആതിഫ് അമീന്‍, സാജിദ്, ഷഹ്‌സാദ് എന്നിവരോടൊപ്പം ചേര്‍ന്ന് ആസൂത്രണം ചെയ്താണ് കൊലനടത്തിയത് എന്ന് വിധിന്യായത്തില്‍ പറയുന്നു.
സംഭവം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് ആരിസ് ഖാന്‍ പിടിയിലായത്. ആരിസ് ഖാന്‍ എന്ന ജുനൈദ് കുറ്റക്കാരനാണെന്നും കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായെന്നും ജഡ്ജി നേരത്തെ വിധിച്ചിരുന്നു.
ആതിഫ് അമീനും സാജിദും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഷഹ്‌സാദ് എന്ന പപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗത്തിലെ ഇന്‍സ്‌പെക്ടറായിരുന്നു മോഹന്‍ ചന്ദ് ശര്‍മ. 2008 സെപ്റ്റംബര്‍ 13ന് ദല്‍ഹിയിലെ സ്‌ഫോടന പരമ്പരക്ക് പിന്നാലെ ഒരാഴ്ചക്കു ശേഷം നടന്ന ഏറ്റുമുട്ടലിലാണ് ശര്‍മ കൊല്ലപ്പെടുന്നത്.
അതേസമയം വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ തള്ളി രംഗത്തെത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഏറ്റുമുട്ടല്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക