| Wednesday, 20th September 2017, 1:32 pm

ഒമ്പത് വര്‍ഷം പിന്നിട്ടിട്ടും മുറിവുണങ്ങാതെ ബട്‌ല ഹൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബട്‌ലാ ഹൗസിലേക്കുള്ള പോകണമെന്ന തന്റെ ആവശ്യം അടുത്തിടെ ഒരു ഒട്ടോ ഡ്രൈവര്‍ നിരസിച്ച സംഭവമാണ് എം.ബി.എ വിദ്യാര്‍ത്ഥിയായ മറ്റൊരാള്‍ക്ക് പങ്കുവെക്കാനുള്ളത്. ഞങ്ങള്‍ രണ്ടാമത്തെ ഡ്രൈവര്‍ക്ക് സമീപമെത്തിയപ്പോള്‍ നിങ്ങളെ ഞാന്‍ മിനി പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകണമെന്നാണോ പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.


ഒന്‍പത് വര്‍ഷത്തിനിപ്പുറവും ബട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ ആഘാതത്തില്‍ നിന്നും മോചനം നേടാന്‍ ഇവിടുത്തെ താമസക്കാര്‍ക്ക് ആയിട്ടില്ല. ഒന്‍പത് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ അന്നത്തെ ആ ദിനത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് അവര്‍.

വലിയ സ്‌ഫോടന ശബ്ദം കേട്ടാണ് ആ ദിവസം ഞാന്‍ ഉണര്‍ന്നത്. ബട്‌ല ഹൗസിന് മേല്‍ അവിശ്വസിനീയമാം വിധം കരിനിഴല്‍ വീഴ്ത്തുന്ന ദിനമായി അത് മാറുമെന്ന് ഒരിക്കലും കരുതിയില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാനായി വീടിന്റെ ബാല്‍ക്കണിയില്‍ വന്നെങ്കിലും കയ്യില്‍ തോക്കേന്തിയ ഒരാള്‍ വീടിന് അകത്തേക്ക് തന്നെ കയറിപ്പോകാന്‍ ആംഗ്യം കാട്ടി. വളരെയേറെ ഭയവും ആശങ്കയോടും കൂടി വീടിനകത്തേക്ക് കയറി.

സമയം രാവിലെ ഏഴ് മണിയായിക്കാണും. നിലയ്ക്കാത്ത വെടിയൊച്ചകള്‍ തന്നെ. പുറത്തേക്ക് നോക്കിയപ്പോള്‍ രണ്ട് ജിപ്‌സി ഗ്രൗണ്ട് ഏരിയയ്ക്ക് സമീപത്തായി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. പതിനഞ്ച് മിനുട്ടോളം വാഹനം അവിടെ നിര്‍ത്തിയിട്ടു. അപ്പോഴും എവിടെ നിന്നൊക്കെയോ നിലയ്ക്കാത്ത വെടിയൊച്ചയുടെ ശബ്ദം കേള്‍ക്കാമായിരുന്നു. സഹീര്‍ എന്ന ദൃക്‌സാക്ഷിയുടെ വാക്കുകളാണ് ഇത്.

2008 സെപ്റ്റംബര്‍ 19 ന് ഇന്‍സ്‌പെക്ടര്‍ മോഹന്‍ചന്ദ് ശര്‍മ ബട്‌ല ഹൗസിന്റെ പാതയിലൂടെ നടക്കുകയും സ്ട്രീറ്റിന്റെ അറ്റത്താനായി സ്ഥിതിചെയ്യുന്ന എല്‍18 ല്‍ എത്തുകയുമായിരുന്നെന്നാണ് ദല്‍ഹി പൊലീസ് പറയുന്നത്. സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്ടറായി ഇദ്ദേഹത്തിന്റെ കൈവശം ആയുധമൊന്നും ഉണ്ടായിരുന്നില്ല. ഫ്‌ളാറ്റ് നമ്പര്‍ 108 ന്റെ വാതില്‍ ഇദ്ദേഹം മുട്ടിയതും അകത്തുനിന്നും ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ ആയിരുന്ന രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

അന്ന് നടന്ന ഏറ്റുമുട്ടലില്‍ പ്രതികളായ അതിഫ് അമീനും മുഹമ്മദ് സാജിദും കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ ബട്‌ല ഹൗസിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ ശര്‍മ കൊല്ലപ്പെട്ടു. ഷഹ്‌സാദ് അമ്മദായിരുന്നു ഇദ്ദേഹത്തെ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ ഉത്തര്‍പ്രദേശിലെ അസംഖറില്‍ നിന്നും പിന്നീട് അറസ്റ്റു ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

ഒന്‍പത് വര്‍ഷത്തിനിപ്പുറം ബട്‌ല ബൗസില്‍ ഇപ്പോഴും ആളുകള്‍ താമസിക്കുന്നു. ഏറ്റുമുട്ടലിന്റെ ആഘാതം എന്നതിനപ്പുറം ആളുകള്‍ക്കിടയില്‍ ബട്‌ലാ ഹൗസിനെ ചിലര്‍ പ്രത്യേക രീതിയില്‍ മുദ്രകുത്തപ്പെട്ടതിന്റെ ബുദ്ധിമുട്ട് കൂടി ഇവിടുത്തെ താമസക്കാര്‍ അനുഭവിക്കുന്നുണ്ട്.

സെപ്റ്റംബര്‍ മാസത്തിലെ ഒരു സുപ്രഭാത്തില്‍ അന്നത്തെ ഏറ്റുമുട്ടലിനെ കുറിച്ച് ഏറെ കരുതലോടെയാണ് സാദിഖ് ഖാന്‍ സംസാരിക്കുന്നത്. എല്‍ 18 ലൈനില്‍ നിന്നും കുറച്ചകലെ മാറിയാണ് ഇദ്ദേഹം താമസിച്ചിരുന്നത്. പൊലീസ് വാഹനങ്ങള്‍ ആ ഇടുങ്ങിയ പാതയിലൂടെ കടന്നുപോകുന്നതിന് ഇദ്ദേഹം സാക്ഷിയായിരുന്നു.

ബട്‌ല ഹൗസ് സ്വന്തം അഡ്രസായി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അഭിമുഖം വേണമെന്ന് പറഞ്ഞവര്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. അവര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. കുപ്രസിദ്ധമായ ആ ഏറ്റുമുട്ടലിനെ കുറിച്ചും അന്നത്തെ സംഭവം അപമാനമായോ എന്നതുള്‍പ്പെടെ എന്നാല്‍ സാദിഖ് അതെല്ലാം നിരസിച്ചു.

സാദിഖിന്റെ വീടിന് സമീപത്തായി തന്നെയായിരുന്നു 21 കാരനായ സാദ് അഹമ്മദ്. ബട്‌ല ഹൗസിലെ താമസക്കാരനായതിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹവും നേരിടുന്നുണ്ട്.

ബട്‌ലാ ഹൗസിലേക്കുള്ള പോകണമെന്ന തന്റെ ആവശ്യം അടുത്തിടെ ഒരു ഒട്ടോ ഡ്രൈവര്‍ നിരസിച്ച സംഭവമാണ് എം.ബി.എ വിദ്യാര്‍ത്ഥിയായ മറ്റൊരാള്‍ക്ക് പങ്കുവെക്കാനുള്ളത്. ഞങ്ങള്‍ രണ്ടാമത്തെ ഡ്രൈവര്‍ക്ക് സമീപമെത്തിയപ്പോള്‍ നിങ്ങളെ ഞാന്‍ മിനി പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകണമെന്നാണോ പറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പിസ ഔട്ട്‌ലെറ്റുകള്‍ ഇവിടേക്കുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ മടിക്കുന്നു. എപ്പോഴൊക്കെ സാദിഖ് പിസാ ഓര്‍ഡര്‍ ചെയ്യാനായി വിളിച്ചിട്ടുണ്ടോ ആ സ്ഥലം സേവനത്തിന് പറ്റിയ സ്ഥലമല്ലെന്നാണ് അവര്‍ പറയുന്നത് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

അസംഖറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസസ്ഥലം ലഭിക്കുന്നില്ല?

ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരയായിരുന്ന ആതിഫ് അമീനും മുഹമ്മദ് സാജിദും യു.പിയിലെ അസംഖറില്‍ നിന്ന് എത്തിയവരായിരുന്നു.

യു.പിയില്‍ നിന്നും ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികളെ ഇപ്പോഴും പലരും സംശയത്തോടെയാണ് കാണുന്നത്. ഏറ്റുമുട്ടലിന് ശേഷം ദല്‍ഹിയിലെത്തുന്ന ഗവേഷകര്‍ക്ക് വാടയ്ക്ക് മുറി ലഭിക്കാന്‍ പോലും വളരെ ബുദ്ധിമുട്ടാണ്. ജാമിഅ നഗറില്‍ മുസ്‌ലിംങ്ങള്‍ താമസിക്കുന്ന ഇടത്ത് പോലും ഇവര്‍ക്ക് മുറി ലഭിക്കുമായിരുന്നില്ല. അഹമ്മദ് ഷക്കീര്‍ എന്നയാള്‍ വെളിപ്പെടുത്തുന്നു.

അസംഖറില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിയാണെന്ന പേരില്‍ ജാമിയമില്ലിയ ഇസ്‌ലാമിയയിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ തനിക്ക് താമസസൗകര്യം ലഭിച്ചിരുന്നില്ല. എവിടെ താമസിക്കുമെന്നത് തന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നെന്നും അദ്ദേഹം പറയുന്നു.

ലക്‌നൗ സ്‌കൂളിലെ തന്റെ ആദ്യദിവസത്തെ കുറിച്ച ഉമര്‍ഖാന്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്..””വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ അവസാന വര്‍ഷ എം.എ വിദ്യാര്‍ത്ഥിയായ താന്‍ അസംഖര്‍ സ്വദേശിയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ ഏറെ ഞെട്ടലോടെയാണ് ക്ലാസിലെ മറ്റുവിദ്യാര്‍ത്ഥികള്‍ കേട്ടത്.

ഞാന്‍ ശരിക്കും അസംഖറില്‍ നിന്ന് തന്നെയാണോ വരുന്നതെന്ന് അവര്‍ വീണ്ടും വീണ്ടും ചോദിച്ചു. ഞാന്‍ എല്ലാ ആത്മവിശ്വാസത്തോടെയും അതെ എന്ന് പറഞ്ഞെങ്കിലും അന്നത്തെ ആ സംഭവം എന്റെ മനസിന്റെ വല്ലാതെ വേദനിപ്പിച്ചു. ഉമര്‍ ഖാന്‍ പറയുന്നു.

ഒന്‍പത് വര്‍ഷം മുന്‍പുണ്ടായ ആ മുറിവില്‍ നിന്ന് ബട്‌ല ഹൗസിന് മുക്തി നേടാനാവുമോ?

ബട്‌ല ഹൗസിന് ആ പഴയ മുഖം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന് തന്നെയാണ് ഇവിടുത്തെ ഓരോ അന്തേവാസികളും പറയുന്നത്ത്. കഴിഞ്ഞ കാലത്തെ സംഭവങ്ങള്‍ എല്ലാം മറന്ന് ഒരു പുതിയ ഭാവി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പറയുകയാണ് ഇവിടുത്തെ ഓരോ വ്യക്തികളും.

കടപ്പാട്: ദ ക്വിന്റ്
മൊഴിമാറ്റം: ആര്യ പി

We use cookies to give you the best possible experience. Learn more