വയനാട്: ബന്ദിപ്പൂര്‍ ദേശീയ പാതയിലൂടെയുള്ള യാത്രാ നരോധനത്തിനെതിരായി ബത്തേരിയില്‍ നടക്കുന്ന നിരാഹാരസമരമടക്കുള്ള പ്രതിഷേധ പരിപാടി അവസാനിപ്പിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ സമരപന്തലില്‍ നേരിട്ടെത്തി സര്‍ക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് ബത്തേരിയില്‍ യുവജന കൂട്ടായ്മ സംഘടിപ്പിച്ച സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മന്ത്രിമാരായ എ.കെ ശശീന്ദ്രനും ടി.പി രാമകൃഷ്ണനും സമരപ്പന്തലിലെത്തി സമരക്കാരെ കാണുകയും ബന്ദിപ്പൂര്‍ യാത്രാ നിരോധനത്തില്‍ സര്‍ക്കാര്‍ വയനാടിനോടൊപ്പമാണെന്നും സുപ്രീം കോടതിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന സത്യവാങ് മൂലം എതിരായാല്‍ കേരളസര്‍ക്കാര്‍ ഇടപെടുമെന്നും മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നു എ.കെ ശശീന്ദ്രന്‍ ഉറപ്പുനല്‍കുകയും ചെയ്തു.
മന്ത്രിമാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരത്തിന്റെ ഒന്നാംഘട്ടം അവസാനിപ്പിക്കാനാണ് നിലവില്‍ തീരുമാനമായിരിക്കുന്നത്. പന്ത്രണ്ടാം ദിവസമെത്തിയ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടം അവസാനിപ്പിക്കുന്നെങ്കിലും പകല്‍ കൂടി ഗതാഗതം നിയന്ത്രണം കൊണ്ടു വരാനുള്ള ഉത്തരവ് കോടതി ആവര്‍ത്തിച്ചാല്‍ സമരം പുനരാരംഭിക്കുമെന്ന് സമര്‍ക്കാര്‍ പറയുന്നുണ്ട്. ഒക്ടോബര്‍ 18 നാണ് രാത്രി യാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.എച്ച് 766 പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയാണ് ബന്ദിപ്പൂര്‍ വഴിയുള്ള യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നിരാഹാര സമരം ആരംഭിച്ചത്. സമരം ആരംഭിച്ചതു മുതല്‍ നിരവധിപേര്‍ സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.