മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു.
മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു.
ഇക്കുറി ഈ ചിത്രത്തിലെ മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ് മേനോൻ്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ. സുമിത് നെവൽ, സ്ഫടികം ജോർജ്,ദിവ്യാ പിള്ള, ഐശ്വര്യാ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ഗെയിം ത്രില്ലർ മൂവിയാണ് ഈ ചിത്രം.
വലിയ മുതൽമുടക്കിൽ നിർമിക്കുന്നതാണ് ഈ ചിത്രം. സംഗീതം – മിഥുൻ മുകുന്ദ്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് നൗഫൽ അബ്ദുള്ള. നിർമാണ നിർവ്വഹണം സഞ്ജു.ജെ. തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു.വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കൊച്ചി, പാലക്കാട് കോയമ്പത്തൂർ, ബാഗ്ലൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ്. ഫോട്ടോ ബിജിത്ത് ധർമ്മടം
Content Highlight: Basooka Movie New Character Poster