| Friday, 13th September 2024, 9:06 pm

ബംഗ്ലാദേശിനോടും ന്യൂസിലാന്‍ഡിനോടും അവന്‍ ഇരട്ട സെഞ്ച്വറി നേടും; വമ്പന്‍ പ്രസ്താവനയുമായി ബാസിത് അലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ടെസ്റ്റില്‍ ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തുന്നത്. ഇതോടെ വിരാടിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. ബംഗ്ലാദേശിനെതിരായ പരമ്പരയിലും ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ വിരാട് ഇരട്ട സെഞ്ച്വറി നേടുമെന്ന് ബാസിത് പറഞ്ഞു.

‘ബംഗ്ലദേശ്, ന്യൂസിലാന്‍ഡ് പരമ്പരകളില്‍ വിരാട് കോഹ്ലിയുടെ കൂറ്റന്‍ സെഞ്ച്വറികള്‍ നിങ്ങള്‍ കാണും. 110 അല്ലെങ്കില്‍ 115 റണ്‍സല്ല; അവന്‍ ഇരട്ട സെഞ്ച്വറി നേടുന്നത് നിങ്ങള്‍ കാണും,’അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്ലി തിരിച്ചെത്തുന്ന മത്സരത്തിനായി വമ്പന്‍ കാത്തിരിപ്പിലാണ് ആരാധകര്‍. അതിന് ഒരു വലിയ കാരണവുമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ ഏറ്റവും വേഗമേറിയ 27000 റണ്‍സ് എന്ന റെക്കോഡ് മറികടക്കാന്‍ വിരാടിന് വറും 58 റണ്‍സ് ദൂരമാണുള്ളത്.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മനുള്‍ ഷാന്റോ, ഷദ്മാന്‍ ഇസ്ലാം, സാക്കിര്‍ ഹസന്‍, മൊനീമുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷക്കീബ് അല്‍ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കെര്‍ അലി, തസ്‌കിന്‍ അഹ്‌മ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Content Highlight: Basit Ali Talks About Indian Star Batter

We use cookies to give you the best possible experience. Learn more