| Tuesday, 13th August 2024, 3:45 pm

മഴയ്ക്ക് മാത്രമേ ബംഗ്ലാദേശിനെ രക്ഷിക്കാനാകൂ; വമ്പന്‍ പ്രസ്താവനയുമായി മുന്‍ പാകിസ്ഥാന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഓഗസ്റ്റ് 21ന് പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തുടങ്ങാനിരിക്കുകയാണ്. ആഗസ്റ്റ് 21 മുതല്‍ 25 വരെ റാവല്‍ പിണ്ടിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രിക്കറ്റ് ലോകത്ത് മോശം പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ചവെക്കുന്നത്. 2023 ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും പാകിസ്ഥാന് ഗ്രൂപ്പ് ഘട്ടംപോലും താണ്ടാന്‍ സാധിച്ചില്ലായിരുന്നു. നിലവില്‍ പാകിസ്ഥാന്റെ മുഖ്യ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്റെ കീഴില്‍ വമ്പന്‍ തയ്യാറെടുപ്പിലാണ് ടീം. 2025 ചാമ്പ്യന്‍ ട്രോഫിക്ക് മുന്നടോടിയായി ശക്തമായ തിരിച്ച് വരവിനാണ് ടീം ലക്ഷ്യമിടുന്നത്.

ഇതോടെ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പാകിസ്ഥാന്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുമെന്ന് പറഞ്ഞ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. മഴയ്ക്ക് മാത്രമേ ബംഗ്ലാദേശിനെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ബാസിത് പറയുന്നത്.

‘ഇരുവരും ഏറ്റുമുട്ടിയാല്‍ മഴയ്ക്ക് മാത്രമേ ബംഗ്ലാദേശിനെ രക്ഷിക്കാന്‍ കഴിയൂ. ഹോം ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ പാകിസ്ഥാന്‍ പൂര്‍ണമായി ഉപയോഗിക്കും. അതേസമയം ബംഗ്ലാദേശില്‍ പാകിസ്ഥാന്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്,’ ബാസിത് അലി പറഞ്ഞു.

അതേസമയം 2025ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതോടെ മുമ്പ് നടന്ന പോലെ ഒരു ഹൈബ്രിഡ്ജ് മോഡലില്‍ ശ്രീലങ്കയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ അതിനെല്ലാം മുന്നോടിയായി ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനോടുള്ള മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

Content Highlight: Basit Ali Talking About Pakistan VS Bangladesh Test Match

We use cookies to give you the best possible experience. Learn more