| Tuesday, 10th September 2024, 10:40 am

സിമന്റ് പിച്ചില്‍ എറിയിപ്പിച്ചാലും ബാറ്റര്‍മാരെ അവന്‍ കബിളിപ്പിക്കും; ഇന്ത്യന്‍ താരത്തെക്കുറിച്ച് ബാസിത് അലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പര നടക്കാനിരിക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ ആദ്യം കളിക്കുക. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്‌ക്വാഡ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. 16 പേരടങ്ങുന്ന സ്‌ക്വാഡാണ് ബി.സി.സി.ഐ പുറത്ത് വിട്ടത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇറങ്ങുന്നത്. 2024 ടി-20 ലോകകപ്പിന്റെ വിശ്രമത്തില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളത്തില്‍ തിരിച്ചെത്തിയത് ടീമിന് ഊര്‍ജ്ജമാണ്.

ഇപ്പോള്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ അഭിനന്ദിച്ച് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി സംസാരിച്ചിരിക്കുകയാണ്. ബുംറയുടെ അതുല്യമായ ബോളിങ് ആക്ഷനും പിച്ച് പരിഗണിക്കാതെ പ്രകടനം നടത്താനുള്ള കഴിവും അദ്ദേഹം എടുത്തുക്കാട്ടി. വര്‍ഷങ്ങളായി ബുംറയുടെ പ്രകടനങ്ങള്‍ ലോകമെമ്പാടും അംഗീകാരം നേടിയെന്ന് അലി അഭിപ്രായപ്പെട്ടു.

‘നിങ്ങള്‍ ഒരു സിമന്റ് പിച്ചില്‍ ബുംറയെ കളിപ്പിച്ചാലും, ബാറ്റര്‍മാരെ കബളിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നത് വളരെ വിചിത്രമാണ്. അതാണ് സത്യം. അതാണ് ഞാന്‍ അവനെ ബൂം ബൂം എന്ന് വിളിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവന്‍ എറിയുന്ന പന്തുകള്‍ കൃത്യമാണ്. ബാക്കിയുള്ള ബോളര്‍മാര്‍ അങ്ങനെയല്ല. ടെസ്റ്റ് ഫോര്‍മാറ്റ് കൂടുതല്‍ സവിശേഷമാണ്,’ ബാസിത് അലി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Content Highlight: Basit Ali Talking About Jasprit Bumrah

We use cookies to give you the best possible experience. Learn more