വിരാടും രോഹിത്തും ബുദ്ധിമുട്ടുകയാണ്, അവരെ ആഭ്യന്തര മത്സരങ്ങള്‍ കളിപ്പിക്കൂ; വിമര്‍ശനവുമായി മുന്‍ പാക് താരം
Sports News
വിരാടും രോഹിത്തും ബുദ്ധിമുട്ടുകയാണ്, അവരെ ആഭ്യന്തര മത്സരങ്ങള്‍ കളിപ്പിക്കൂ; വിമര്‍ശനവുമായി മുന്‍ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th November 2024, 10:19 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യ ഞെട്ടിക്കുന്ന പരാജയമാണ് ഏറ്റുവാങ്ങിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.

മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു.

ഇപ്പോള്‍ മുന്‍ പാക് താരം ബാസിത് അലി ഇരുവരെയും വിമര്‍ശിച്ച് സംസാരിക്കുകയാണ്. ഇരുവരും ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാത്തത് കൊണ്ടാണ് ഫോം കണ്ടെത്താന്‍ കഴിയാത്തതെന്നാണ് ബാസിത് പറഞ്ഞത്.

ബാസിത് അലി പറഞ്ഞത്

‘ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനായി കളിക്കാന്‍ അവസരം ലഭിക്കുന്നതിന് എല്ലാ ഇന്ത്യന്‍ കളിക്കാരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് നിയമങ്ങള്‍ വ്യക്തമായിരുന്നു. ശുഭ്മാന്‍ ഗില്‍, റിഷബ് പന്ത്, യശസ്വി ജെയ്സ്വാള്‍ എന്നിവരെപ്പോലുള്ളവര്‍ മത്സരങ്ങള്‍ കളിച്ചെങ്കിലും രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അവരുടെ ടീമിനായി കാര്യമായി ഒന്നും ചെയ്തില്ല. അവര്‍ക്ക് ആഭ്യന്തര മത്സരം കളിക്കേണ്ട.

വിരാട് കോഹ്‌ലി ഫോമിലല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നില്ല. രോഹിത് ശര്‍മയും ബുദ്ധിമുട്ടുകയാണ്. ഓസ്ട്രേലിയയില്‍ കളിക്കുന്നതിന് മുമ്പ് അവര്‍ ആഭ്യന്തര മത്സരങ്ങളുടെ ഭാഗമാകണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Basit Ali Criticize Virat Kohli And Rohit Sharma