| Monday, 4th December 2017, 8:22 pm

'ശ്രീശാന്തില്‍ അവസാനിക്കുന്നില്ല...'; ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ട്വന്റി-20 ടീമില്‍ ബേസില്‍ തമ്പിയും

എഡിറ്റര്‍

മുംബൈ: മലയാളികള്‍ക്ക് അഭിമാന നിമിഷം. ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന പേസറായി ബേസില്‍ തമ്പി. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ബേസില്‍ തമ്പിയും. ബേസിലിനു പുറമെ ഐ.പി.എല്ലിലെ താരം വാഷിംഗ്ടണ്‍ സുന്ദര്‍, ജയ്‌ദേവ് ഉനദ്കട്ട്, ദീപക് ഹൂഡ എന്നിവരേയും ടീമിലെടുത്തിട്ടുണ്ട്.

സഞ്ജു സാംസണിന് ശേഷം ഇതാദ്യമായാണ് ഒരു മലയാളി താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. വിരാട് കോഹ് ലിയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയായിരിക്കും ടീമിനെ നയിക്കുക.


Also Read: ‘ആ ചൂട് ഞാനറിഞ്ഞിട്ടുണ്ട്, അന്നാദ്യമായി ധോണി എന്നോട് ദേഷ്യപ്പെട്ടു’; റെയ്‌നയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും


കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഗുജറാത്ത് ലയണ്‍സിനായി പുറത്തെടുത്ത പ്രകടനം ബേസിലിനെ സെലക്ടര്‍മാരുടെ ശ്രദ്ധാ കേന്ദ്രമാക്കുകയായിരുന്നു. ഈ പ്രകടനം ബേസിലിന് ഇന്ത്യ എ ടീമില്‍ ഇടം നേടി കൊടുത്തിരുന്നു. ബേസിലും സിറാജും ട്വന്റി-20യ്ക്ക് പറ്റിയ താരങ്ങളാണെന്നായിരുന്നു തീരുമാനത്തിന് ശേഷം സെലക്ടര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞത്.

സിറാജും വാഷിംഗ്ടണും കഴിഞ്ഞ ഐ.പി.എല്ലില്‍ കഴിവു തെളിയിച്ച താരങ്ങളാണ്.

ടീം ലിസ്റ്റ്; രോഹിത് ശര്‍മ്മ (c), കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ് വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജയ്‌ദേവ് ഉനദ്കട്ട്‌

എഡിറ്റര്‍

We use cookies to give you the best possible experience. Learn more