ഹൈദരാബാദ്: അവസരം ലഭിച്ച രണ്ടാം മത്സരത്തിലും മികച്ച പ്രകടനം നടത്തി ശ്രദ്ധനേടുകയാണ് ഹൈദരാബാദിന്റെ മലയാളിതാരം ബേസില്‍ തമ്പി. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ താരം ഇന്നലെ നടന്ന മത്സരത്തിലും സമാന പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു.
2.2 ഓവറില്‍ വെറും 14 റണ്‍ വഴങ്ങി പഞ്ചാബിന്റെ രണ്ടു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അതും വിജയ സാധ്യതകള്‍ മാറി മറിഞ്ഞ അവസാന ഓവറിലെ നിര്‍ണായക വിക്കറ്റുള്‍പ്പെടെ. പഞ്ചാബിനു ജയിക്കാന്‍ 15 റണ്‍ വേണ്ടിയിരുന്ന അവസാന ഓവറില്‍ പന്തെടുത്ത ബേസില്‍ വെറും രണ്ടു പന്തുകള്‍കൊണ്ട് അവസാന വിക്കറ്റ് സ്വന്തമാക്കി ഹൈദരാബാദിനു ജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന വിന്‍ഡീസ് സൂപ്പര്‍ താരത്തിന്റെ വിക്കറ്റും മലയാളിതാരം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലായിരുന്നു ബേസില്‍ ഗെയ്‌ലിനെ പുറത്താക്കിയത്. കുത്തി ഉയര്‍ന്ന പന്തില്‍ കൂറ്റനടിക്ക് ഗെയ്ല്‍ ശ്രമിച്ചെങ്കിലും ഓടിയെത്തിയ ബേസില്‍ തന്നെ പന്ത് കൈയ്യിലൊതുക്കുകയായിരുന്നു.
തൊട്ടുമുന്നിലത്തെ ഓവറില്‍ ഗെയ്ല്‍ ബേസിലിനെതിരെ കൂറ്റന്‍ സിക്‌സര്‍ നേടിയിരുന്നു 92 മീറ്റര്‍ ദൂരെയ്ക്കായിരുന്നു ഗെയ്‌ലിന്റെ സിക്‌സ്. ഇതിനുതൊട്ടടുത്ത ഓവറിലാണ് തമ്പി ഗെയ്‌ലിനെ വീഴ്ത്തിയത്. 22 പന്തില്‍ 23 റണ്‍സുമായിട്ടായിരുന്നു ഗെയ്ല്‍ പുറത്തായത്.
വീഡിയോ കാണാം
M25: SRH vs KXIP – Chris Gayle Wicket https://t.co/olR08oEbNm
— Lijin Kadukkaram (@KadukkaramLijin) April 27, 2018