തന്റെ സിനിമയ്ക്ക് നേരെ വരുന്ന റിവ്യൂകളും എഴുത്തുകളുമൊക്കെ എടുത്ത് നോക്കാറുണ്ടെന്ന് ബേസിൽ ജോസഫ്. അത് അനുസരിച്ച് അടുത്ത പടം മാറ്റാൻ ശ്രമിക്കാറുണ്ടെന്നും ബേസിൽ പറഞ്ഞു. ഗോദയിൽ വന്ന ക്രിട്ടിസിസം മിന്നൽ മുരളിയിൽ തിരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ബേസിൽ പറയുന്നു.
വീഡിയോയുടെ കമന്റ് സെക്ഷനും അതിലെ ഫീഡ്ബാക്ക്സും വായിക്കാറുണ്ടെന്നും ബേസിൽ കൂട്ടിച്ചേർത്തു. ചില കമന്റുകൾ വായിക്കുമ്പോൾ അടുത്ത പടത്തിനുള്ള ഐഡിയ വരെ കിട്ടുമെന്നും മിന്നൽ മുരളി 2വിന്റെ ഐഡിയ വരെ എഴുതിവെച്ചിട്ടുണ്ടെന്നും ബേസിൽ ക്യൂ സ്റ്റുഡിയോയുടെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ പറഞ്ഞു.
‘ആർട്ടിക്കിൾ ആണെങ്കിലും യൂട്യൂബിൽ വരുന്ന റിവ്യൂസ് ആണെങ്കിലും എന്തുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത് എന്ന് ആലോചിക്കും. അതനുസരിച്ച് മാറ്റാനും ശ്രമിച്ചിട്ടുണ്ട്. ഗോദയിൽ വന്ന ക്രിട്ടിസിസം മിന്നൽ മുരളിയിൽ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്. മിന്നൽ മുരളിക്ക് വരുന്നത് മാറ്റാൻ ശ്രമിച്ചിട്ടുണ്ട്.
ഞാൻ കമന്റ് സെക്ഷനും വായിക്കാറുണ്ട്. കമന്റ് സെക്ഷനിൽ വരുന്ന ഫീഡ്ബാക്ക്സും വായിക്കാറുണ്ട്. അനോനിമസ് പ്രൊഫൈലിൽ നിന്ന് വെറുതെ ചീത്ത വിളിക്കാൻ വരുന്നിരിക്കുന്നത് അല്ലാതെ പ്രോപ്പറായി എഴുതുന്ന ആൾക്കാരുണ്ട്. നമ്മുടെ സിനിമയെക്കുറിച്ചുള്ള വീഡിയോസ് വന്നിട്ടുണ്ട്. അതിന്റെ കമന്റ് സെക്ഷനില് വളരെ സെൻസിബിൾ ആയിട്ടുള്ള ആൾക്കാർ ഒരുപാട് ഫീഡ്ബാക്ക് എഴുതിയിട്ടുണ്ട്.
അതൊക്കെ വായിക്കാറുണ്ട്. അത് വായിക്കുമ്പോൾ അടുത്ത പടത്തിനുള്ള ഐഡിയ വരെ കിട്ടും. ആ അതു കൊള്ളാലോ എന്നാൽ അങ്ങനെ ആലോചിക്കാം എന്ന് തോന്നിയിട്ടുണ്ട്. മിന്നൽ മുരളി 2വിന്റെ ഐഡിയ വരെ എഴുതിവെച്ചിട്ടുണ്ട്. ഞാൻ സോഷ്യൽ മീഡിയ യൂസ് ചെയ്ത് വരുന്നത് ജനറേഷൻ ആയതുകൊണ്ട് മൊബൈൽ ഫുൾടൈം എന്റെ കയ്യിൽ ഉണ്ടാകും.
വെറുതെ ഇങ്ങനെ ആലോചിച്ചിരിക്കുകയല്ലല്ലോ. മൊബൈലിലെടുക്കുക ഇൻസ്റ്റാഗ്രാം എടുക്കുക, യൂട്യൂബ് എടുക്കുക, ഫേസ്ബുക്ക് നോക്കുക ഇതൊക്കെയാണ്. ഇതൊക്കെ കാണുകയും കേൾക്കുന്നുണ്ട്. ഇതിന്റെ ഇടയിൽ നിന്ന് എടുക്കാവുന്നതൊക്കെ എടുക്കാറുണ്ട്, അത് അടുത്തതിലേക്ക് മാറ്റാൻ ശ്രമിക്കാറുണ്ട്,’ ബേസിൽ ജോസഫ് പറഞ്ഞു.
Content Highlight: Basil says that the story for Minnalmurali 2 has been derived from feedback