സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.
‘സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.
ഈ ലഭിച്ച പുരസ്‌കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പാണ്. എന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്‌ലിക്‌സ്, സിനിമയിലെ അഭിനേതാക്കള്‍, എഴുത്തുകാര്‍, സിനിമോട്ടോഗ്രാഫര്‍ അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ലായിരുന്നു,’ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ഫെര്‍മിന ജോര്‍ജ്, ഷെല്ലി കിഷോര്‍, ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ് എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങള്‍ അഭിനയിച്ചത്. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
content highlight: basil joseph won the best director award