മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ബേസില്‍ ജോസഫ്. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തന്റെ കഴിവ് തെളിയിക്കാന്‍ ബേസിലിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
തന്റെ ഭാര്യയുടെ കയ്യിലും ടൊവിനോ തോമസിന്റെ കയ്യിലും തന്റെ കരിയര്‍ തന്നെ തീര്‍ക്കാനുള്ള വീഡിയോ ഉണ്ടെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. അവരിരുവരും എപ്പോഴും ക്യാമറ ഓണ്‍ ആക്കി വെച്ചിരിക്കുകയാണെന്നും താന്‍ എന്ത് ചെയ്താലും അത് വീഡിയോ എടുക്കുമെന്നും ബേസില്‍ പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ടൊവിനോയെ അങ്ങനെ ട്രോള് ചെയ്യാറൊന്നുമില്ല. അവനാണ് എന്നെ തേജോവധം ചെയ്യുന്നത്. അവനും എന്റെ ഭാര്യയും ഫുള്‍ ടൈം ക്യാമറ തുറന്ന് വെച്ചിട്ടിരിക്കുകയാണ്. അവളാണ് ആ പൂച്ചയുടെ വീഡിയോ എല്ലാം എടുത്തിട്ടത്. ജമ്പ് എന്ന് പറഞ്ഞത് തന്നെ അവളാണ്. അവളുടെ തൊട്ട് മുന്നേയുള്ള വിഡിയോയും അങ്ങനെ ഒന്നാണ്.
ഞാന്‍ ലുഡോ കളിച്ച് കഴിഞ്ഞു തോറ്റിരിക്കുമ്പോള്‍ അവരെന്നെ കളിയാക്കുന്ന ഒരു വിഡിയോയും അവള്‍ എന്റെ ബര്‍ത്ത് ഡേയ്ക്ക് ഇട്ടിരുന്നു. ബര്‍ത്ത് ഡേയ്ക്ക് ഇങ്ങനത്തെ വീഡിയോ ഇടും, ആനിവേര്‍സറിക്ക് പൂച്ച പിടിക്കുന്ന വീഡിയോ ഇടും. അവസാനം ഞാന്‍ അതിനടിയില്‍ പോയി നീ തീര്‍നെടി തീര്‍ന്നു എന്ന് പറഞ്ഞിട്ട് കമെന്റ് ഇട്ടു.
അപ്പോള്‍ അവള്‍ പറയുകയാണ്, കൂടുതല്‍ അഹങ്കരിക്കേണ്ട അടുത്തത് സുഷിന്റെ പട്ടിയുമായിട്ടുള്ളൊരു എന്‍കൗണ്ടര്‍ ഉണ്ട്, സൗണ്ട് ഡിസൈനന്‍ നിറ്റ്സന്റെ പട്ടിയും ആയിട്ടുള്ള എന്‍കൗണ്ടര്‍ ഉണ്ട്. കൂടുതല്‍ വെല്ലുവിളിക്കാന്‍ പോയി കഴിഞ്ഞാല്‍ അവളായാലും ശരി ടൊവിനോ ആയാലും ശരി രണ്ടുപേര്‍ക്കും എന്റെ കരിയര്‍ തന്നെ എന്‍ഡ് ചെയ്യാനുള്ള വീഡിയോസ് അവരുടെ കയ്യിലുണ്ട്,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil Joseph Talks About Tovino Thomas And His Wife