കുഞ്ഞുണ്ടായതിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ഇന്നലെ വരെ തന്റെ കൂടെ ഏത് അലമ്പിനും ഒപ്പം ഉണ്ടായിരുന്ന എലിസബത്ത് ആകെ മാറിയെന്നും ഈ ആളെ തനിക്ക് പരിചയമില്ലല്ലോ എന്ന് പോലും തോന്നിപ്പോയെന്നും ബേസില്‍ പറഞ്ഞു. അതുപോലെ തന്നെ തനിക്കും മാറ്റങ്ങള്‍ വന്നുവെന്നും അത് ഓര്‍ഗാനിക്കലി സംഭവിക്കുന്നതാണെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.
‘ഒരു കുഞ്ഞുണ്ടാവുമ്പോള്‍ നമുക്ക് കുറച്ചുകൂടി എംപതറ്റിക്കാവാന്‍ പറ്റുമെന്ന് തോന്നുന്നു. കുറച്ചൂകൂടി അലിയും. പല ജേര്‍ണിയാണല്ലോ. ആദ്യം പ്രഗ്‌നന്‍സി, 9 മാസം ചുമക്കുന്നു, ഡെലിവറി റൂമില്‍ പോകുന്നു, കൊച്ചുണ്ടാകുന്നത് ഒരു ഭീകര പ്രോസസാണ്. അതൊരു മിറാക്കിളാണ്. കണ്ടാല്‍ ഞെട്ടും. ഒരു ജീവനാണല്ലോ പുറത്തേക്ക് എടുക്കുന്നത്.
ഇന്നലെ വരെ എന്റെ കൂടെ എല്ലാ അലമ്പും കാണിച്ചുനടന്ന ഭാര്യയുടെ കയ്യില്‍ പെട്ടെന്ന് ഒരു ദിവസം ഒരു കൊച്ചിനെ കിട്ടിക്കഴിഞ്ഞപ്പോള്‍ വേറെ ആളായി. അമ്മയായി, മാതൃത്വം വന്നു. ഇവളെ എനിക്ക് പരിചയമില്ലല്ലോ എന്ന് തോന്നും. അവള്‍ കൊച്ചിനെ എടുത്ത് കളിപ്പിക്കുന്നതും ഫീഡ് ചെയ്യുന്നതുമൊക്കെ മാറി ഇരുന്ന് കാണാന്‍ ഭയങ്കര രസമാണ്.
അതുപോലെ തന്നെയാണ് അവള്‍ക്കും. ഞാന്‍ കുഞ്ഞിനെ കളിപ്പിക്കുന്നതും ഡയപ്പര്‍ മാറ്റുന്നതും കൊച്ചിന്റെ ഗ്യാസ് കളയുന്നതും അവളും എന്‍ജോയ് ചെയ്യുന്നുണ്ടാവും. പെട്ടെന്ന് അച്ഛനായി മാറുകയാണല്ലോ. ട്രെയ്‌നിങ്ങിന് പോയിട്ടൊന്നുമല്ല അത് പഠിക്കുന്നത്. ഓര്‍ഗാനിക്കലി സംഭവിക്കുകയാണ്.
രാത്രിയില്‍ പടക്കം പൊട്ടിയാലും ബോംബ് പൊട്ടിയാലും എഴുന്നേല്‍ക്കാത്ത ആളാണ് എലിസബത്ത്. ഇപ്പോള്‍ കുഞ്ഞ് ചെറുതായി ഒന്ന് ശബ്ദമുണ്ടാക്കിയാലും എഴുന്നേല്‍ക്കും. ഡയപ്പര്‍ വേണോ, പാല് കുടിക്കണോ എന്താണ് വേണ്ടതെന്ന് ചോദിച്ച് അഞ്ച് കയ്യൊക്കെയായാണ് നില്‍ക്കുന്നത്. നമ്മള്‍ മുഴുവന്‍ മാറി പോവും,’ ബേസില്‍ പറഞ്ഞു.
കഠിനകഠോരമീ അണ്ടകടാഹമാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന ബേസില്‍ ചിത്രം. മുഹ്‌സിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Content Highlight: basil joseph talks about the changes after child birth