ഗോദ സിനിമയ്ക്ക് ശേഷം ബേസില്‍ ജോസഫ് ടൊവിനൊ തോമസിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് മിന്നല്‍ മുരളി. ഡിസംബര്‍ 24നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സ് വഴി റിലീസ് ചെയ്യുന്നത്.
തന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ജീവിതത്തിലെ ആഘോഷങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. തന്റെ ജീവിതത്തിലെ കേക്ക് മുറിക്കല്‍ ആഘോഷങ്ങളെക്കുറിച്ചാണ് ബേസില്‍ പറയുന്നത്.
ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീവിതത്തില്‍ സര്‍പ്രൈസ് ഒരു ‘സ്ഥിരം പരിപാടി’യായതിനെക്കുറിച്ച് താരം സംസാരിച്ചത്.
പിറന്നാള്‍, വിവാഹവാര്‍ഷികം തുടങ്ങി സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയാല്‍ വരെ കേക്ക് മുറിക്കല്‍ ആഘോഷമാണെന്നും ഇത് സ്ഥിരം പരിപാടിയായാലും തനിക്ക് ഇഷ്ടമാണെന്നുമാണ് ബേസില്‍ പറയുന്നത്.
മിന്നല്‍ മുരളിയുടെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ ആഘോഷിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു.
”എനിക്ക് ഇങ്ങനത്തെ ആഘോഷങ്ങളൊക്കെ ഇഷ്ടമാണ്. അത് ഭാര്യ എലിസബത്തിന് അറിയാവുന്നത് കൊണ്ട് ഇടയ്ക്ക് സര്‍പ്രൈസ് തരും.
കഴിഞ്ഞ വിവാഹവാര്‍ഷിക ദിനത്തില്‍, നമുക്കെവിടെയെങ്കിലും പോവാം. ഡ്രസ് മാറ് എന്ന് പറഞ്ഞു. ഞാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോ അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നിട്ട് പറഞ്ഞു, ആ കോണി ഒന്നെടുത്ത് വരാമോ ഇവിടത്തെ ചെടി മുകളിലേയ്ക്ക് കയറുന്നത് ഒന്ന് ശരിയാക്കാനാ, എന്ന് പറഞ്ഞു.
ഞാന്‍ കോണിയായി എത്തി വാതില്‍ തുറന്നപ്പോ എല്ലാവരും ഉണ്ട് അവിടെ. എന്നിട്ട് ലൈറ്റ് ഒക്കെ ഓഫാക്കി സര്‍പ്രൈസ് എന്ന് പറഞ്ഞ് പാട്ടൊക്കെ പാടി.
ഇപ്പൊ ഇത് സ്ഥിരമായി. ആ വീട്ടിലോട്ട് കയറിച്ചെന്നാല്‍ ഇപ്പൊ എല്ലാ ദിവസവും സര്‍പ്രൈസ് ആണ്. മിന്നല്‍ മുരളിയുടെ ട്രെയിലര്‍ ഇറങ്ങിയപ്പൊ വരെ സര്‍പ്രൈസ് ആയിരുന്നു.
എല്ലാവരും മിന്നല്‍ മുരളിയുടെ മാസ്‌ക് വെച്ച്, മിന്നലുള്ള മാസ്‌ക്, ലൈറ്റില് മിന്നലൊക്കെ വെച്ച്, കേക്കിലും, മിന്നലുള്ള കപ്പ് കേക്കൊക്കെ വെച്ച കപ്പ് കേക്ക്. ഇതിപ്പൊ സ്ഥിരം പരിപാടിയാ.
കഴിഞ്ഞ ദിവസം മിന്നല്‍ മുരളിയുടെ എഴുത്തുകാരന്റെ വിവാഹവാര്‍ഷികമായിരുന്നു. നല്ല ഉത്തരവാദിത്തത്തോടെ സര്‍പ്രൈസുകള്‍ ചെയ്ത് കൊടുക്കപ്പെടും എന്ന് ഞങ്ങള്‍ അവനോട് പറഞ്ഞു.
അവന്റെ ഭാര്യയെ വിളിച്ച് ആനിവേഴ്‌സറി കേക്ക് ഒക്കെ സെറ്റ് ചെയ്ത്, ഭാര്യ വന്ന് വാതില്‍ തുറന്നപ്പോ ഞങ്ങള്‍ പാട്ടൊക്കെ പാടി കേക്ക് കട്ട് ചെയ്തു,” ബേസില്‍ പറയുന്നു.
സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന മിന്നല്‍ മുരളി നിര്‍മിച്ചിരിക്കുന്നത് സോഫിയ പോള്‍ ആണ്.
സംവിധായകനായ മിന്നല്‍ മുരളിയ്ക്ക് പുറമെ ബേസില്‍ നായകനായ ജാന്‍ എ മന്‍ എന്ന സിനിമയും തിയേറ്ററില്‍ എത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Basil Joseph talks about the cake cutting celebrations in his life