| Friday, 2nd September 2022, 10:13 pm

ഞാന്‍ മിന്നല്‍ മുരളി ആയാല്‍ ടൊവിനോ എന്നെപ്പിടിച്ച് ഇടിക്കും: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രമായ പാല്‍തു ജാന്‍വര്‍ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ സംഗീത് പിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍.
ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്റ്ററായി ബേസില്‍ എത്തുന്ന ചിത്രം വളര്‍ത്ത് മൃഗങ്ങളും മനുഷ്യരുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന രസകരമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

ഇപ്പോഴിതാ, താന്‍ മിന്നല്‍ മുരളി ആയാല്‍ ടൊവിനോ എന്നെപ്പിടിച്ച് ഇടിക്കും, അതുകൊണ്ട് മിന്നല്‍ മുരളി ആവാന്‍ എനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞിരിക്കുകയാണ് ബേസില്‍. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് കൊടുത്ത അഭിമുഖത്തിലായിരുന്നു ബേസിലിന്റെ പ്രതികരണം.

ചേട്ടനൊരു സൂപ്പര്‍ ഹീറോ ആവുകയാണെങ്കില്‍ ആരാവാനാണ് ആഗ്രഹം, സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, അതോ മിന്നല്‍ മുരളി ആയാല്‍ മതിയോ? എന്ന ബേസിലും കുഞ്ഞുപൂക്കളും പരിപാടിയിലെ കുട്ടികളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ബേസില്‍.

‘ഞാന്‍ മിന്നല്‍ മുരളി ആയാല്‍ ടൊവിനോ എന്നെപ്പിടിച്ച് ഇടിക്കും, അതുകൊണ്ട് മിന്നല്‍ മുരളി ആവാന്‍ എനിക്ക് താത്പര്യമില്ല. സൂപ്പര്‍മാന്‍ ആയാല്‍ കൊള്ളാമെന്നുണ്ട്. ബാറ്റ്മാന് വല്ല്യ കഴിവൊന്നുമില്ല, കാശ് വെച്ച് വല്ല്യ കാറുകളും, ഗാഡ്‌ജെറ്റ്‌സും ഒക്കെ ഉണ്ടാക്കിയിട്ടല്ലേ ആയാളുടെ സൂപ്പര്‍ പവര്‍.

സൂപ്പര്‍മാന്‍ എന്ന് പറയുമ്പോള്‍ പറക്കാന്‍ പറ്റുമല്ലോ? മേലേക്കൂടെ ഇങ്ങനെ പറന്നങ്ങനെ പോകുമ്പോള്‍ താഴെ ഇങ്ങനെ കൊച്ചിയൊക്കെ കണ്ട്, വേണ്ട സ്ഥലത്തൊക്കെ പോവാലോ. വിമാനത്തിലൊന്നും പോവണ്ട നമുക്ക് തന്നെ പറന്ന് പോവാലോ’ ബേസില്‍ പറയുന്നു.

പാല്‍തു ജാന്‍വറിന്റെ പ്രൊമോ വീഡിയോയില്‍ ബേസില്‍ കുട്ടികളോട് വലുതാകുമ്പോള്‍ ആരാവണമെന്ന് ചോദിക്കുന്നുണ്ട്, അതേപോലെ ബേസില്‍ വലുതാകുമ്പോള്‍ എന്താകണമെന്നാണ് ആഗ്രഹിച്ചിരുന്നത് എന്ന ചോദ്യത്തിന് പൈലറ്റാവണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു എന്ന മറുപടിയാണ് ബോസില്‍ നല്‍കിയത്.

‘കാലം എത്ര കഴിഞ്ഞാലും പൈലറ്റാവണമെന്നതൊക്കെ എല്ലാവരുടെയും ആഗ്രഹമാണ്. ഡോക്ടറൊക്കെ ഇപ്പോഴും സ്‌ട്രോങാണ്.’ ബേസില്‍ പറഞ്ഞു.

ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് പാല്‍തു ജാന്‍വറില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിങ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി. രാജ്, സൗണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്വൈറ്റ് വി.എഫ്.എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്

Content highlight: Basil Joseph talks about super hero characters

We use cookies to give you the best possible experience. Learn more