|

മലയാളത്തില്‍ ഇതുവരെ വന്നതില്‍ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന് ആ മോഹന്‍ലാല്‍ സിനിമ: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ സഹ സംവിധായകനായി കടന്നുവന്നാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്.

കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ മൂന്ന് സിനിമകളിലൂടെ തന്നെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറാന്‍ അദ്ദേഹത്തിന് എളുപ്പം സാധിച്ചിരുന്നു.

2021ല്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളിക്ക് കിട്ടിയ പാന്‍ ഇന്ത്യന്‍ റീച്ച് മറ്റ് ഭാഷകളിലും ബേസിലിന് ശ്രദ്ധ നേടികൊടുത്തിരുന്നു. ഇപ്പോള്‍ എക്കാലത്തെയും മികച്ച സിനിമകള്‍ എതാണെന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍.

മറുപടി പറയാന്‍ വളരെ പ്രയാസമുള്ള ഒരു ചോദ്യമാണ് അതെന്ന് പറഞ്ഞ ബേസില്‍, മണിച്ചിത്രത്താഴിനെ കുറിച്ചാണ് പറഞ്ഞത്. മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അതെന്നാണ് ബേസില്‍ പറയുന്നത്.

ഒപ്പം തനിക്ക് പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് മണിരത്‌നത്തിന്റെ ഇരുവര്‍ എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ജെ.എഫ്.ഡബ്ല്യു മൂവി അവാര്‍ഡ്‌സ് 2025ല്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘എനിക്ക് ഇഷ്ടമുള്ള അല്ലെങ്കില്‍ എക്കാലത്തെയും മികച്ച സിനിമകള്‍ എതാണെന്ന് ചോദിച്ചാല്‍ (ചിരി). മറുപടി പറയാന്‍ വളരെ പ്രയാസമുള്ള ഒരു ചോദ്യമാണ് അത്.

ആദ്യം പറയാനുള്ളത് മണിച്ചിത്രത്താഴ് ആണ്. മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അത്. പിന്നെ ഇരുവറും എനിക്ക് പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്,’ ബേസില്‍ ജോസഫ് പറയുന്നു.

അതേസമയം ബേസില്‍ ജോസഫ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. വിഷു റിലീസായി എത്തിയ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ നടന്‍ ടൊവിനോ തോമസാണ്.

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസില്‍ ബേസില്‍ ജോസഫിനൊപ്പം അനിഷ്മ അനില്‍കുമാര്‍, സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, സിജു സണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Content Highlight: Basil Joseph Talks About Mohanlal’s Manichithrathazhu Movie

Latest Stories

Video Stories