| Friday, 9th August 2024, 1:09 pm

ചെറുപ്പത്തില്‍ എന്നെ പേടിപ്പെടുത്തിയ വില്ലനാണ് അദ്ദേഹം; സ്‌ക്രീനില്‍ വന്നാല്‍ തന്നെ പേടിക്കും: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനന്തഭദ്രം. സുനില്‍ പരമേശ്വരന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ആയിരുന്നു ഈ സിനിമയെത്തിയത്. പൃഥ്വിരാജ് സുകുമാരനും കാവ്യ മാധവനും ഒന്നിച്ച അനന്തഭദ്രത്തിലെ മനോജ് കെ. ജയന്റെ ദിഗംബരന്‍ എന്ന കഥാപാത്രം ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.

ഇപ്പോള്‍ ദിഗംബരനെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ചില സിനിമകളില്‍ വില്ലനെ കാണുമ്പോള്‍ വലിയ പേടി തോന്നുമെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് ചെറുപ്പത്തില്‍ അനന്തഭദ്രം കാണുമ്പോള്‍ മനോജ് കെ. ജയന്റെ ദിഗംബരനെ കണ്ടാല്‍ പേടിയാകുമെന്ന് ബേസില്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിഗംബരന്‍ സ്‌ക്രീനില്‍ വരുമ്പോള്‍ തന്നെ പേടിയാണെന്നും ബേസില്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.

‘ചില സിനിമകളില്‍ വില്ലനെ കാണുമ്പോള്‍ വലിയ പേടി തോന്നും. എനിക്ക് ചെറുപ്പത്തില്‍ അനന്തഭദ്രം എന്ന സിനിമ കാണുമ്പോള്‍ മനോജ് ഏട്ടന്റെ ദിഗംബരനെ കാണുമ്പോള്‍ പേടിയാകും. അയാള്‍ സ്‌ക്രീനില്‍ വരുമ്പോള്‍ തന്നെ പേടിയാണ്,’ ബേസില്‍ ജോസഫ് പറഞ്ഞു.

നടിയായ ഗ്രേസ് ആന്റണിയെ കുറിച്ചും ബേസില്‍ അഭിമുഖത്തില്‍ പറയുന്നു. ഈയിടെ വന്ന നായികമാരില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നത് ഗ്രേസാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഫീഡ്ബാക്കിന് അനുസരിച്ച് പെട്ടെന്ന് കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനും ഗ്രേസിന് സാധിക്കുന്നുണ്ടെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

‘ഈയിടെ വന്ന ആക്ട്രസുമാരില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നത് ഗ്രേസ് ആണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. റോഷാക്കിലെ പോലെയുള്ള സീരീയസായ റോളുകളും ചെയ്യാന്‍ ഗ്രേസിന് സാധിക്കും. കുമ്പളങ്ങി നൈറ്റ്സ് പോലെയുള്ള സിനിമകളിലെ റോളുകളും ഗ്രേസിന് ഭംഗിയായി ചെയ്യാന്‍ സാധിച്ചിരുന്നു.

ഹ്യൂമര്‍ ചെയ്യുമ്പോള്‍ വളരെ ലൗഡാകേണ്ടയിടത്ത് അങ്ങനെയാകും, അതേസമയം സട്ടില്‍ ആയിട്ട് ഹ്യൂമര്‍ ചെയ്യണമെങ്കില്‍ അതും ഗ്രേസ് ചെയ്യുന്നുണ്ട്. എല്ലാം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ആക്ട്രസാണ് ഗ്രേസ്. ഫീഡ്ബാക്കിന് അനുസരിച്ച് പെട്ടെന്ന് കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനൊക്കെ പറ്റുന്ന ആക്ട്രസാണ് അവര്‍,’ ബേസില്‍ ജോസഫ് പറഞ്ഞു.


Content Highlight: Basil Joseph Talks About Manoj K Jayan And Anandabhadram Movie

We use cookies to give you the best possible experience. Learn more