ആര്‍.ഡി.എക്‌സ് തിയേറ്ററില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ചിത്രത്തില്‍ കുഞ്ഞിന്റെ മാല പൊട്ടിച്ചവനെ തല്ലുന്നത് കണ്ടപ്പോള്‍ കുറഞ്ഞ് പോയി എന്നാണ് തനിക്ക് തോന്നിയതെന്ന് ബേസില്‍ പറഞ്ഞു. ആ സമയം തന്റെ ഉള്ളിലെ അച്ഛന്‍ ഉണര്‍ന്നുവെന്നും ബേസില്‍ പറഞ്ഞു. ഫിലിം കംപാനിയിനിലെ മലയാളം സിനിമ ആഡ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൊച്ചിന്റെ ചെയ്ന്‍ പൊട്ടിച്ചവനെ അടിച്ചത് കുറഞ്ഞുപോയി എന്ന് തോന്നി. അവിടെ എന്റെ ഉള്ളിലെ അച്ഛന്‍ ഉണര്‍ന്നു. അവനെ റോഡിലിട്ട് ഉരച്ച് ചവിട്ടണമായിരുന്നു. ഞാനൊരു സൈക്കോ അച്ഛനായി. മുഖത്ത് നാലഞ്ച് ഇടി കൊടുത്തങ്ങ് വിട്ടു,’ ബേസില്‍ പറഞ്ഞു.
ബേസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നഹാസ് ഹിദായത്താണ് ആര്‍.ഡി.എക്‌സ് സംവിധാനം ചെയ്തിരുന്നത്. ചിത്രം കണ്ടതിന് ശേഷം നഹാസിനെ വിളിച്ചതിനെ പറ്റിയും ബേസില്‍ സംസാരിച്ചു.
‘ഫുള്‍പാക്ക്ഡ് തിയേറ്ററിലിരുന്നാണ് ഞാന്‍ ആര്‍.ഡി.എക്‌സ് കണ്ടത്. നഹാസിനോട് പറഞ്ഞിട്ടുമല്ല കാണാന്‍ പോയത്. പുറത്തിറങ്ങിയപ്പോള്‍ ഫോട്ടോ എടുക്കാന്‍ വന്നവരോടൊക്കെ പടം എങ്ങനെയുണ്ടെന്ന് ഞാന്‍ ചോദിച്ചു. സൂപ്പറാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്കൊപ്പം വര്‍ക്ക് ചെയ്ത ആളാണെന്ന് ഞാന്‍ പറഞ്ഞു.
എന്റെ കൂട്ടുകാരനാണ്, അല്ലെങ്കില്‍ എന്റെ മോനാണ് അത് ചെയ്തത് എന്ന് പറയുന്നത് പോലെ ഒരു ഫീലാണ്. അപ്പോള്‍ തന്നെ അവനെ വിളിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ സര്‍പ്രൈസായി ഒരു കേക്ക് വാങ്ങി വെച്ചു. അവന്‍ വന്നപ്പോള്‍ അത് മുറിച്ച് അങ്ങ് സെലിബ്രേറ്റ് ചെയ്തു. എനിക്ക് ഭയങ്കര സന്തോഷമായി. അത് നമ്മുടെ കൂടെ നേട്ടമാണല്ലോ.
എല്ലാവരും അങ്ങനെ എത്തണമെന്നുണ്ട്. എന്റെ കൂടെ വര്‍ക്ക് ചെയ്ത രണ്ടുമൂന്ന് പേര് കൂടി സിനിമകളുമായി വരുന്നുണ്ട്. ഇനി അവരുടെ സീസണായിരിക്കും. എന്റെ താഴെയുള്ളവര്‍ ഇന്‍ഡിപെന്‍ഡന്റ് ആവാനുള്ള സീസണാണ്,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil joseph talks about his reaction while watching rdx