|

അത്തരം കഥാപാത്രങ്ങൾ കാണുന്നവർക്ക് ബുദ്ധിമുട്ടായി മാറും: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ നടനാണ് ബേസില്‍ ജോസഫ്. വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമാലോകത്തേക്കെത്തിയ ബേസില്‍ കുഞ്ഞിരാമായണത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്.

ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. വ്യത്യസ്ത വേഷങ്ങൾ ചെയ്ത് നടനെന്ന നിലയിലും ബേസിൽ തൻ്റെ കഴിവ് തെളിയിച്ചു. ഇന്ന് കേരളത്തിന് പുറത്തും അറിയപ്പെടുന്ന നടനാണ് ബേസിൽ ജോസഫ്. ഇപ്പോൾ തൻ്റെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്.

വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് തനിക്ക് സന്തോഷമുണ്ടാകുന്നതെന്നും ഇനിയും അത് എക്പ്ലോർ ചെയ്യണമെന്നാണ് തൻ്റെ ആഗ്രഹമെന്നും ബേസിൽ പറയുന്നു.

പൊൻമാൻ പോലുള്ള സിനിമകളും മരണമാസ് പോലുള്ള സിനിമകളും ഇനിയും ചെയ്യണമെന്നും ഇതൊന്നും അല്ലാത്ത സിനിമകളും തനിക്ക് ചെയ്യണമെന്നും ബേസിൽ ജോസഫ് പറഞ്ഞു.

അല്ലെങ്കിൽ എല്ലാ സിനിമകളും ഒരുപോലെ ആയിപ്പോകില്ലേയെന്നും ബേസിൽ പറയുന്നു. നമുക്കും ബോറടിക്കും കാണുന്നവർക്കും അതൊരു ബുദ്ധിമുട്ടായിട്ട് മാറുമെന്നും ബേസിൽ പറയുന്നു. അതില്ലാതാക്കാൻ പറ്റാവുന്നത് പോലെയൊക്കെ ശ്രമിക്കുമെന്നും ബേസിൽ പറഞ്ഞു.

പൊൻമാൻ കാണുമ്പോഴാണ് ‘ഇയാൾക്ക് ഇതുപോലുള്ള റോളുകളും ചെയ്യാൻ സാധിക്കും’ എന്ന് വിചാരിക്കുകയെന്നും ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം വളരാനുള്ള സാധ്യതയാണ് പരീക്ഷണങ്ങളെന്നും ബേസിൽ കൂട്ടിച്ചേർത്തു. മരണമാസ് സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.

‘വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണല്ലോ നമുക്കൊരു സന്തോഷമുണ്ടാകുന്നത്. ഇനിയും അത് എക്പ്ലോർ ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം. ഇനിയും പൊൻമാൻ പോലത്തെ സിനിമകൾ ചെയ്യണം, അതേസമയം മരണമാസ് പോലുള്ള സിനിമകളും ചെയ്യണം. ഇതൊന്നും അല്ലാത്ത സിനിമകളും ചെയ്യണം.

അല്ലെങ്കിൽ ഇത് ഒരേപോലെ ആയിപ്പോകില്ലേ… നമുക്ക് ബോറടിക്കും കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ടായി മാറും. അപ്പോൾ അതില്ലാതാക്കാൻ നമുക്ക് പറ്റാവുന്നത് പോലെയൊക്കെ ശ്രമിക്കും. പൊൻമാൻ കാണുമ്പോഴാണ് ‘ഇയാൾക്ക് ഇതുപോലുള്ള റോളുകളും ചെയ്യാൻ സാധിക്കും’ എന്ന് വിചാരിക്കുക. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം വളരാനുള്ള പോസിബിളിറ്റീസാണ് എക്സ്പെരിമെൻ്റ്,’ ബേസിൽ പറയുന്നു.

Content Highlight: Basil Joseph Talking about his Characters