വിഷു റിലീസായി വരുന്ന ചിത്രമാണ് മരണമാസ്. ബേസിൽ, സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആൻ്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ലുക്കുള്ള കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്.
ഇപ്പോൾ ചിത്രത്തിൽ തൻ്റെ മുടി കളർ ചെയ്തതിനെപ്പറ്റി സംസാരിക്കുകയാണ് ബേസിൽ ജോസഫ്.
മുടി പല കളറിൽ ചെയ്യണമെന്നൊക്കെ തന്നോട് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് ബേസിൽ ജോസഫ്. ഒരു പാട്ടിനകത്ത് അഞ്ച് കളറാണ് പറഞ്ഞിരുന്നതെന്നും ഹിറ്റ്ലറിലെ കിതച്ചെത്തും കാറ്റേ എന്ന പാട്ടിൽ ശോഭനയുടെ ചുരിദാറിൻ്റെ കളർ മാറുന്നത് പോലെ മുടിയുടെ കളർ മാറ്റാൻ പറഞ്ഞിരുന്നുവെന്നും ബേസിൽ ജോസഫ് പറയുന്നു.
പക്ഷെ തൻ്റെ മുടിയിൽ ആണ് ഇത് ചെയ്യുന്നതെന്നും മറ്റുള്ളവർക്ക് ഒരു പ്രശ്നവും ഇല്ലല്ലോയെന്നും ബേസിൽ പറഞ്ഞു. മുടിയിൽ കളർ അടിക്കുമ്പോൾ കെമിക്കൽസ് ആണ് ഉപയോഗിക്കുന്നതെന്നും അത് മുടിയുടെ ടെക്സ്ചർ കളയുമെന്നും ബേസിൽ പറയുന്നു. നല്ല ഇടതൂർന്ന മുടിയായിരുന്നു തൻ്റേതെന്നും ബേസിൽ കൂട്ടിച്ചേർത്തു.
കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുടി പല കളറിൽ അടിക്കണം എന്നൊക്കെ പറഞ്ഞിരിക്കുവായിരുന്നു. പിങ്ക്, പർപ്പിൾ, പച്ച, എന്നൊക്കെ പറഞ്ഞ്. ഒരു പാട്ടിനകത്ത് അഞ്ച് കളറൊക്കെ.
മറ്റേ തത്തര തത്തര (ഹിറ്റ്ലറിലെ കിതച്ചെത്തും കാറ്റേ) ആ പാട്ടിൽ ശോഭനയുടെ ചുരിദാറിൻ്റെ കളർ മാറുന്നത് പോലെ എൻ്റെ മുടിയുടെ കളർ മാറ്റാൻ വേണ്ടിയൊക്കെ നോക്കിയിരുന്നു. അങ്ങനെയുള്ള പ്ലാൻ ഒക്കെ ആയിരുന്നു.
പക്ഷെ എന്താണെന്ന് വച്ചാൽ എൻ്റെ മുടിയിലാണല്ലോ ഇത് ചെയ്യുന്നത്. ഇവൻമാർക്കൊന്നും ഒരു കുഴപ്പവും ഇല്ല. മുടിയിൽ കളർ അടിക്കുമ്പോൾ കെമിക്കൽസ് ആണല്ലോ ഉപയോഗിക്കുന്നത്. മുടിയുടെ ടെക്സ്ചർ ഒക്കെ പോകില്ലേ? ശരിക്കും നല്ല ഇടതൂർന്ന മുടിയായിരുന്നു എൻ്റേത്,’ ബേസിൽ പറഞ്ഞു.
Content Highlight: Basil Joseph Talking about Hair Color in Maranamass Movie