ചുരുങ്ങിയകാലം കൊണ്ട് വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്.
ചുരുങ്ങിയകാലം കൊണ്ട് വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്.
സംവിധായകനായി കരിയർ ആരംഭിച്ച ബേസിൽ പിന്നീട് മലയാളത്തിലെ തിരക്കുള്ള നായകനായും മാറി. സംവിധാനം ചെയ്ത ചിത്രങ്ങൾ പോലെ തന്നെ അഭിനയിച്ച ചിത്രങ്ങളും വലിയ രീതിയിൽ സ്വീകരിക്കപ്പെടാൻ ബേസിലിന്റെ സിനിമകൾക്ക് കഴിഞ്ഞു.
കുഞ്ഞിരാമായണമെന്ന ചിത്രത്തിലൂടെ സംവിധായകനായ ബേസിൽ അതിന് മുമ്പ് തന്നെ സഹ സംവിധായകനായും ചെറിയ വേഷങ്ങളിലും സിനിമയിലുണ്ട്. ഗോദ, മിന്നൽ മുരളി എന്നീ രണ്ട് സിനിമകളിലൂടെയും കയ്യടി നേടിയ യുവ സംവിധായകനാണ് ബേസിൽ.
എന്നാൽ തന്നെ യുവ നടനെന്നും യുവ സംവിധായകനെന്നും വിളിക്കുമ്പോൾ ഭാര്യയിപ്പോൾ കളിയാക്കുകയാണെന്ന് ബേസിൽ പറയുന്നു. താനൊരു അച്ഛനായെന്നും ഇനി യുവയെന്നത് എടുത്ത് മാറ്റണമെന്ന് ഭാര്യ പറയുന്നുണ്ടെന്നും ബേസിൽ പറഞ്ഞു. കേരള സംസ്ഥാന യുവജന കമ്മീഷൻ 2023 – 24 വർഷത്തെ യൂത്ത് ഐക്കൺ പുരസ്‌കാരം വാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു ബേസിൽ. അവാർഡ് വാങ്ങിയതിന് പിന്നാലെ, ഇനി തനിക്ക് ഭാര്യയുടെ മുന്നിൽ നിവർന്നു നിൽക്കാമെന്നും താരം തമാശരൂപേണ പറഞ്ഞു.
‘ചില അഭിമുഖങ്ങളിലും മാഗസിനിലുമൊക്കെ എന്നെ യുവ സംവിധായകനും യുവ നടനുമായ എന്നൊക്കെ വിശേഷിപ്പിക്കുമ്പോൾ വൈഫ് എന്നെ കളിയാക്കും.
‘നീ യുവയൊന്നുമല്ല, നീയൊരു കൊച്ചിന്റെ അച്ഛനായി.
നീയിനി ഒരു യുവാവാണെന്ന് പറഞ്ഞ് ഞെകളിക്കരുത്. നീ വെറും സംവിധായകനാണ്. അത്രയേയുള്ളൂ, എന്നവൾ പറയും. ഇനി അവളുടെ മുന്നിൽ എനിക്ക് നിവർന്നു നിൽക്കാം. ഇപ്പോൾ ഒരു യൂത്ത് ഐക്കൺ ആയിരിക്കുകയാണ്,’ബേസിൽ പറയുന്നു.
Content Highlight: Basil Joseph Talk About His Wife