കുഞ്ഞിരാമയാണമെന്ന സിനിമയിലൂടെ സംവിധായകനായി കടന്ന് വന്ന് നിലവിൽ മലയാള സിനിമയിൽ നടനുമായി തിളങ്ങുന്ന താരമാണ് ബേസിൽ ജോസഫ്.
വെറും മൂന്ന് സിനിമകളിലൂടെ മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളായി മാറിയ ബേസിലിന്റെ സിനിമയിലെ ആശാൻ വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസനെ കുറിച്ചും സഹോദരൻ ധ്യാൻ ശ്രീനിവാസനെ കുറിച്ചും സംസാരിക്കുകയാണ് ബേസിൽ.
തന്റെ കരിയറിന്റെ തുടക്കം മുതൽ ഒരു മെന്ററിന്റെ സ്ഥാനത്താണ് വിനീതേട്ടനെ കാണുന്നതെന്നും ഒരു സംശയം തോന്നിയാൽ ആദ്യം വിളിക്കുക അദ്ദേഹത്തെയാണെന്നും ബേസിൽ പറയുന്നു. എന്നാൽ ധ്യാനിനോട് സീരിയസ് കാര്യങ്ങളൊന്നും സംസാരിക്കാറില്ലെന്നും അവൻ എപ്പോഴും തമാശ പറയുന്ന ആളാണെന്നും ബേസിൽ പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരു സഹായം വേണമെന്ന് തോന്നിയാലും എനിക്ക് എന്ത് കാര്യം ചോദിക്കണമെങ്കിലും സംശയങ്ങൾക്കുമെല്ലാം ഞാൻ ഇപ്പോഴും വിളിക്കുന്നത് വിനീതേട്ടനെയാണ്. എന്റെ പ്ലാനിങ്ങിനും കരിയറിനുമൊക്കെ വിനീതേട്ടന്റെ നിർദ്ദേശങ്ങൾ ഞാൻ സ്വീകരിക്കാറുണ്ട്. എന്റെ കരിയറിന്റെ തുടക്കം മുതൽ ഒരു മെന്റർ എന്ന നിലയിൽ അദ്ദേഹം എന്നും കൂടെയുണ്ട്.
എന്നാൽ ധ്യാൻ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ധ്യാൻ കുറച്ചു കൂടി നമ്മളെപ്പോലെ തന്നെയുള്ള ഒരാളാണ്. സീരിയസ് ആയിട്ടുള്ള കാര്യങ്ങളൊന്നും ഞാൻ ധ്യാനിനോട് സംസാരിക്കാറില്ല. ഞാൻ അവന്റെ ഇന്റർവ്യൂസ് ഒക്കെ കാണാറുണ്ട്. അവൻ ഓരോന്നെല്ലാം വിളിച്ചു പറയും എന്നിട്ട് എനിക്ക് പണി തരും. അവൻ ഇന്റർവ്യൂസ് ഒക്കെ ഞാൻ കാണും അത്രയേ ഉള്ളു.
അവൻ എന്നെ പറ്റി പറയുന്ന ഉത്തരങ്ങൾക്ക് പിന്നീട് വന്ന എക്സ്പ്ലനേഷൻ കൊടുക്കാൻ ഒന്നും എനിക്ക് താല്പര്യമില്ല. അവൻ ഒരു ഓളത്തിൽ ഓരോന്ന് പറയുന്നതാണ്. ജീവിതത്തിലും അവൻ അങ്ങനെ തന്നെയാണ്.
സംസാരിച്ചിരിക്കാൻ നല്ല ഇഷ്ടമുള്ള, ഫുൾ ജോളി അടിച്ചിരിക്കുന്ന ഒരാളാണ്. നല്ല ഹ്യൂമർ സെൻസ് ഉള്ള ആളാണ് ധ്യാൻ,’ ബേസിൽ പറയുന്നു.
Content Highlight: Basil Joseph Talk About Dhyan Sreenivasn And Vineeth Sreenivasn