| Monday, 18th November 2024, 11:15 am

മലയാളി എന്ന നിലയില്‍ കേരളത്തിന് പുറത്ത് അഭിമാനത്തോടെ പോയി നില്‍ക്കാന്‍ കഴിയുന്ന സമയമാണിത്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്രസംവിധായകനായ ബേസില്‍ പിന്നീട് ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാനും ബേസിലിന് സാധിച്ചു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

മലയാളസിനിമക്ക് കഴിഞ്ഞ കുറച്ചുകാലങ്ങളായി ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മികച്ചൊരു ഫേസിലൂടെയാണ് മലയാളസിനിമ കടന്നുപോകുന്നതെന്ന് ബേസില്‍ പറഞ്ഞു. ആക്ടേഴ്‌സിന്റെയും സിനിമകളുടെയും വിസിബിലിറ്റി പഴയതിനെക്കാള്‍ കൂടിയെന്നും കൊവിഡിന് ശേഷം ഒ.ടി.ടിയുടെ കടന്നുവരവ് അതിനെ സഹായിച്ചിട്ടുണ്ടെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

അംഗീകാരങ്ങള്‍ കൊണ്ടും അല്ലാതെയും മലയാളസിനിമ കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും ബേസില്‍ പറഞ്ഞു. നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടാലേ സിനിമയുടെ ബിസിനസ്സും നടക്കുള്ളൂവെന്നും അതിനാല്‍ റിസ്‌ക് പഴയതിനെക്കാള്‍ കൂടിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ അങ്ങനെയുള്ള സാഹചര്യത്തില്‍ സിനിമ ഹിറ്റായാല്‍ അതിന്റെ റിവാര്‍ഡ് വലുതാകുമെന്നും ബേസില്‍ പറഞ്ഞു. ബിസിനസിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ മാത്രമാണ് ഇക്കാര്യം പറഞ്ഞതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

മലയാളസിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെന്ന നിലയില്‍ മാത്രമല്ല, മലയാളി എന്ന നിലയിലും കേരളത്തിന് പുറത്ത് ചെല്ലുമ്പോള്‍ അഭിമാനിക്കാന്‍ കഴിയുന്ന സമയമാണിതെന്നും മലയാളസിനിമ കൊണ്ട് മാത്രം എത്ര വേണമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നും ബേസില്‍ പറഞ്ഞു. പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ബേസില്‍.

‘മലയാളസിനിമ വളരെ രസകരമായ ഫേസിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആക്ടേഴ്‌സിനും സിനിമകള്‍ക്കും വലിയ വിസിബിലിറ്റിയാണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. കൊവിഡിന് ശേഷം ഒ.ടി.ടിയുടെ കടന്നുവരവ് ഇതിനെ നന്നായി സഹായിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അംഗീകാരങ്ങള്‍ കൊണ്ടും അല്ലാതെയും മലയാളസിനിമ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടാല്‍ മാത്രമേ സിനിമയുടെ ബിസിനസ്സ് നടക്കുള്ളൂ. അത് പഴയതിനെക്കാള്‍ കൂടുതല്‍ റിസ്‌ക് തരുന്ന കാര്യമാണ്. പക്ഷേ അങ്ങനെ ഹിറ്റാകുമ്പോള്‍ അതിനുള്ള റിവാര്‍ഡും എന്തായാലും കിട്ടും. ബിസിനസ്സിന്റെ പോയിന്റ് ഓഫ് വ്യൂവിലാണ് ഈ കാര്യം പറഞ്ഞത്.

മലയാളസിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാള്‍ക്ക് മാത്രമല്ല, മലയാളി എന്ന നിലയില്‍ കേരളത്തിന് പുറത്ത് ചെല്ലുമ്പോള്‍ ഇപ്പോള്‍ അഭിമാനത്തോടെ പറയാന്‍ കഴിയും. മലയാളസിനിമ കൊണ്ട് മാത്രം എത്രകാലം വേണമെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയും,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph shares his views on growth of Malayalam cinema

We use cookies to give you the best possible experience. Learn more