| Friday, 3rd December 2021, 9:48 pm

അവിടെ പ്രേതമുണ്ടെന്നൊക്കെയാ കേള്‍ക്കുന്നേ, പിന്നെ ഫുള്‍ ഡാര്‍ക്; പാതിരാത്രി ജിമ്മില്‍ പോയ കഥ പറഞ്ഞ് ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായും നടനായും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബേസില്‍ ജോസഫ്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളി ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.

സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് ബേസിലും ടൊവിനോയും. ടൊവിനോ നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി ബാംഗ്ലൂരില്‍ എത്തിയപ്പോഴുണ്ടായ ഒരു രസകരമായ ‘പ്രേതകഥ’ പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ ബേസില്‍. ചിത്രത്തില്‍ ബേസിലും അഭിനയിക്കുന്നുണ്ട്.

”വിനീത് കുമാര്‍ ഡയറക്ട് ചെയ്യുന്ന ടൊവി നായകനായ പുതിയ സിനിമ നടക്കുന്നുണ്ട്. അതിന്റെ ഷൂട്ട് ബാംഗ്ലൂരാണ്. അവിടെ പോയപ്പൊ ജിമ്മില്‍ എല്ലാവരും ഭയയങ്കര വര്‍ക്കൗട്ടാണ്. ടൊവിയുടെ ട്രെയിനറുണ്ട് അസ്‌കര്‍ ഭായ്.

അസ്‌കര്‍ ഭായ് ഞങ്ങളെ എല്ലാവരേയും ഭയങ്കര ട്രെയിനിംഗ് ആണ്. അഭിനയിക്കുന്ന ഞങ്ങളെരെല്ലാര്‍ക്കും ഭായിയുടെ വക ട്രെയിനിംഗുണ്ട്. ഷൂട്ടില്ലാത്ത സമയത്തൊക്കെ ഭയങ്കര ട്രെയിനിംഗാണ്.

ഒരു ദിവസം രാത്രി 11 മണിക്ക് ജിമ്മില്‍ പോവാനുള്ള ആവേശം മൂത്ത് ഇരിക്കുകയായിരുന്നു. ഹോട്ടലിന്റെ ടെറസിന്റെ മേലേയാണ് ജിം. അവിടെ എത്തണമെങ്കില്‍ ഒറ്റപ്പെട്ട ഇടുങ്ങിയ വഴിയാ. ഞാന്‍ ടൊവീടെ അടുത്ത് കമ്പനിയ്ക്ക് വരാന്‍ പറഞ്ഞു.

ഷൂട്ട് ഉണ്ട് പോവാണ്, എന്ന് പറഞ്ഞ് അവന്‍ പോയി. എന്നാ ഞാന്‍ ഒറ്റയ്ക്ക് പോവാണ് എന്ന് ഒരു ആവേശത്തിന് പറഞ്ഞ് ഇറങ്ങി. അപ്പഴാ പിറകീന്ന്, അവിടെ എന്തൊക്കെയോ പ്രേതങ്ങളൊക്കെ ഉണ്ടെന്നാ കേള്‍ക്കുന്നേ, എന്ന് പറഞ്ഞത്. പിന്നെ ഫുള്‍ ഡാര്‍ക്.

ചെറിയൊരു പേടി. എന്നാപ്പിന്നെ നമുക്ക് നാളെ പോവാം, എന്ന് പറഞ്ഞു. അവസാനം ഉറങ്ങിക്കിടന്ന ഭാര്യയേം വിളിച്ച് ജിമ്മില്‍ കൊണ്ടിരുത്തി. നീ ഇവിടെ ഇരുന്ന് ഉറങ്ങിക്കോ, ഞാന്‍ വര്‍ക്കൗട്ട് ചെയ്ത് കഴിയുന്ന വരെ ഇവിടെ കാത്തിരിക്ക്, എന്ന് പറഞ്ഞു,” ബേസില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ബേസില്‍ നായകനായ ജാന്‍ എ മന്‍ എ എന്ന ചിത്രവും തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Basil Joseph shares funny experience while shooting in Bangalore

We use cookies to give you the best possible experience. Learn more