ബേസില്‍ ജോസഫ് നായകനാവുന്ന പാല്‍തു ജാന്‍വര്‍ റിലീസിന് ഒരുങ്ങുകയാണ്. ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്റ്ററായി ബേസില്‍ എത്തുന്ന ചിത്രം പ്രസൂല്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ്. ജോണി ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാള സിനിമയിലെ പ്രധാനപ്പെട്ട ഘടകമാണ് ജോണി ആന്റണി എന്ന് പറയുകയാണ് ബേസില്‍ ജോസഫ്. മലയാളത്തിലെ ധോണിയാണ് ജോണി ആന്റണി എന്നും ഇനി ഏതെങ്കിലും പടത്തില്‍ അഭിനയിക്കാന്‍ പറ്റിയില്ലെങ്കില്‍ സബ്സ്റ്റിറ്റിയൂട്ടിനെ അയക്കുമെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞു.
‘ജോണി ചേട്ടന്‍ ഇപ്പോള്‍ മലയാള സിനിമയിലെ ധോണിയാണ്. ജോണി ചേട്ടനില്ലാത്ത ഒരു പടമില്ല. മാച്ച് ഫിനിഷറാണ് ജോണി ചേട്ടന്‍. മഹേന്ദ്ര സിങ് ജോണി ആന്റണി ആണ്. ഇപ്പോള്‍ വരുന്ന എല്ലാ പടത്തിന്റേയും പ്രധാന ഘടകമാണ്.
കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാബു ചേട്ടന്‍ ചോദിക്കുന്നുണ്ട് തല്ലുമാലയിലില്ലായിരുന്നല്ലോയെന്ന്. ടൊവിനോയുടെ അച്ഛന്‍ പിന്നാരാ എന്ന് ജോണി ചേട്ടന്‍ പറഞ്ഞു. ആ ശരിയാണ് വിട്ടുപോയി. നിങ്ങളില്ലാത്ത പടമെന്ന് വിചാരിച്ച് പറഞ്ഞതാണ് കേട്ടോ നിങ്ങള്‍ അതിലുമുണ്ട്, ന്നാ താന്‍ കേസ് കൊടിലില്ലല്ലേ എന്ന് പറഞ്ഞു. അപ്പോള്‍ ജോണി ചേട്ടന്‍ പറഞ്ഞത് ഞാനെന്റെയൊരു പയ്യനെ വിട്ടായിരുന്നല്ലോ എന്ന്. ആരാ, ഞാനാണ് ആ സബ്സ്റ്റിറ്റ്യൂട്ട്. അങ്ങനെയൊക്കെയാ ജോണി ചേട്ടന്‍. ആരുമില്ലെങ്കില്‍ സബ്‌സ്റ്റിറ്റിയൂട്ടിനെയൊക്കെ ഇറക്കും.
സംവിധാനവും അഭിനയവും കൈകാര്യം ചെയ്യുന്നതിനെ പറ്റിയും ബേസില്‍ സംസാരിച്ചു. ‘മിന്നല്‍ മുരളി ഇറങ്ങിയതിന് ശേഷമാണ് പാല്‍തു ജാന്‍വറില്‍ അഭിനയിക്കുന്നത്. അഭിനയമാണോ സംവിധാനമാണോ ഇഷ്ടം എന്ന് ചോദിച്ചാല്‍ സംവിധാനമെന്നേ ഞാന്‍ പറയൂ. എന്റെ എന്നത്തേയും പ്രയോറിറ്റി അത് തന്നെയാണ്. അതിന് വേണ്ടിയാണ് ഞാന്‍ സിനിമയിലേക്ക് വന്നതും. അഭിനയത്തിലേക്ക് യാദൃശ്ചികമായി എത്തിപ്പെടുകയായിരുന്നു.
മിന്നല്‍ മുരളിക്ക് ശേഷം ഇതാണ് അടുത്ത സിനിമ എന്ന് പറഞ്ഞ് എടുത്തുചാടേണ്ട ആവശ്യമില്ല. അതിനിടക്കുള്ള ഗ്യാപിലാണ് അഭിനയം. പക്ഷേ ലീഡ് റോള്‍ വരുമ്പോള്‍ കുറച്ച് കൂടി റെസ്‌പോണ്‍സിബിള്‍ ആവുന്നുണ്ട്. ഒരു സഹനടന്‍ എന്ന നിലക്ക് അപ്പുറത്തേക്ക് ആ സിനിമയെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമുണ്ട്. സംവിധാനത്തിലേക്ക് വരുമ്പോള്‍ അഭിനയം നിര്‍ത്തി ചെയ്യേണ്ടി വരും. അങ്ങനത്തെ ഒരു ബാലന്‍സിങ് നടക്കുന്നുണ്ട്,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Basil Joseph says that Johnny Anthony is a dhoni in Malayalam cinema